കാരുണ്യത്തിെൻറ  ചിറകുകൾ വിരിക്കുക, ദുരിത ബാധിതരെ സഹായിക്കുക 

കേരളം സമീപങ്ങളിലൊന്നും അനുഭവിച്ചിട്ടില്ലാത്തത്ര ദുരിതം വിതച്ച പ്രളയത്തിനാണ് നാം സാക്ഷിയായത്.  നിരവധി പ്രദേശങ്ങളിൽ ഉരുൾപൊട്ടുകയും തന്മൂലം നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്​തിട്ടുണ്ട്.  ഇതുവരെ നൂറോളം പേർ പ്രളയത്തിൽപെട്ടും വീട് തകർന്നും മരണപ്പെട്ടു. വീടുകൾ പൂർണ്ണമായി നശിച്ചവരും ഭാഗികമായി നശിച്ചവരും ഏറെയാണ്. ഒരു ലക്ഷത്തോളം പേരെ താൽക്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുകയാണ്. ചില ദുരിതാശ്വാസ കേന്ദ്രങ്ങളിലും വെള്ളം കയറിയത്  പരിഭ്രാന്തി വർധിപ്പിക്കുന്നു. കൂടുതൽ ജീവനാശവും ആളപായവും ഉണ്ടാവാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. 

ഈ പ്രകൃതി കോപം തടുക്കുവാൻ മനുഷ്യ സാധ്യമായതെല്ലാം സർക്കാറും സന്നദ്ധ സേവന സംഘടനകളും ചെയ്യുന്നുണ്ട്. സൈന്യവും ഫയർഫോഴ്​സ​ും പൊലീസും ജീവകാരുണ്യ പ്രവർത്തകരും വിദ്യാർഥി യുവജന കൂട്ടായ്​മകളും മാധ്യമ പ്രവർത്തകരുമെല്ലാം തികഞ്ഞ ആത്മാർഥതയോടെ തങ്ങളുടെ ദൗത്യം നിർവഹിച്ചു വരുന്നു. എന്നാൽ  നിലവിൽ ലഭ്യമായ പരിമിതമായ വിഭവങ്ങൾ കൊണ്ടു മാത്രം പരിഹരിക്കാവുന്നതല്ല ഇൗ പ്രതിസന്ധി. നാമോരുത്തരും നാടിനോടുന്ന, സഹജീവികളോടുള്ള, നമ്മളോടു തന്നെയുള്ള കടമ നിർവഹിക്കേണ്ടതുണ്ട്.

എല്ലാവരുടെയും അകമഴിഞ്ഞ സഹായമില്ലാതെ ഈ ആഘാതത്തിൽ നിന്ന് നമ്മുടെ നാടിനെ കരകയറ്റാനാവില്ല.  മുഖ്യമന്ത്രിയുടെയും  ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന  കൂട്ടായ്മകളുടെയും ദുരിതാശ്വാസ നിധിയിലേക്ക് വൻ വ്യവസായികൾ മുതൽ സ്​കൂൾ വിദ്യാർഥികൾ വരെ സംഭാവനകളർപ്പിക്കാൻ മുന്നോട്ടു വരുന്നത് തികച്ചും ശുഭപ്രതീക്ഷ പകരുന്നു.  കാരുണ്യത്തി​​െൻറ ചിറകുകൾ പിറന്ന നാടിനു വേണ്ടി വിരിച്ചു നൽകുക, നമുക്ക് അതിജയിച്ചേ തീരു..

Tags:    
News Summary - flood-help-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.