മനാമ: ‘തകർന്നടിയുന്ന ലിബറൽ-നിരീശ്വര വാദങ്ങൾ’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ഫോക്കസ് 5.0 പ്രഫഷനൽസ് ഫാമിലി മീറ്റ് ശ്രദ്ധേയമായി. സ്വതന്ത്ര ലൈംഗികതക്കും അധാർമിക പ്രവണതകൾക്കും വളംവെക്കുന്ന ലിബറൽ ചിന്താഗതികൾ മനുഷ്യനെ തിന്മയുടെ വഴികളിലേക്ക് ആനയിക്കുന്ന ദുരവസ്ഥയെ അതി ജാഗ്രതയോടെ സമൂഹം നോക്കിക്കാണണമെന്നും, ലിബറൽ ചതിക്കുഴികളെക്കുറിച്ച് ബോധവന്മാരാകണമെന്ന് പരിപാടി ആവശ്യപ്പെട്ടു.
പശ്ചാത്യ നാടുകളിൽ ഇത്തരം ആശയങ്ങൾ പേറിയതിന്റെ പരിണിത ഫലം അനുഭവിക്കുന്ന ജനതയുടെ ദൗർബല്യവും ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രശസ്ത പണ്ഡിതനും മത താരതമ്യ പഠനത്തിൽ ഗവേഷണം നടത്തുകയും ചെയ്യുന്ന സജ്ജാദ് ബിൻ അബ്ദുറസാഖ് സംസാരിച്ചു. വിസ്ഡം യൂത്ത് ബഹ്റൈൻ, ജി.സി.സി കോഓർഡിനേറ്റർ സുഹാദ് ബിൻ സുബൈർ സ്വാഗതം ആശംസിച്ച പരിപാടിയിൽ സാദിഖ് ബിൻ യഹ്യ അധ്യക്ഷതവഹിച്ചു. സഹീൻ നിബ്രാസ് നന്ദി പ്രകാശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.