മനാമ: പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ചാപ്റ്റർ ഓണവും കേരളപ്പിറവിയും ‘പവിഴപ്പൊലിവ് 2024’ എന്ന പേരിൽ ആഘോഷിച്ചു. സൽമാനിയ കലവറ പാർട്ടി ഹാളിൽ നടന്ന പരിപാടിയിൽ ഓണപ്പൂക്കളം, തിരുവാതിര, വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറി. പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് മുഹമ്മദ് ഈറയ്ക്കൽ അധ്യക്ഷനായിരുന്നു.
ചടങ്ങിൽ സെക്രട്ടറി അനീഷ് ആലപ്പുഴ സ്വാഗതം ആശംസിച്ചു. ഐ.സി.ആർ.എഫ് ഉപദേശകൻ ഡോ. ബാബു രാമചന്ദ്രൻ വിശിഷ്ടാതിഥിയായിരുന്നു. സാമൂഹിക പ്രവർത്തകയും 2024 ലെ ഡോ. എ.പി.ജെ. അബ്ദുൽ കലാം ദേശീയ അവാർഡ് ജേതാവുമായ ഗീത വേണുഗോപാൽ ഉദ്ഘാടനം നിർവഹിച്ചു.
പത്തേമാരി കേരള സ്റ്റേറ്റ് സെക്രട്ടറി സനോജ് ഭാസ്കർ, ട്രഷറർ ഷാഹിദ എന്നിവർ ആശംസയും പ്രോഗ്രാം കൺവീനർ ഷാജി സെബാസ്റ്റ്യൻ നന്ദിയും അറിയിച്ചു. ഓണപ്പൂക്കളം, തിരുവാതിര, ടീം കാപ്പിപൊടിയുടെ ഫ്യൂഷൻ സ്കിറ്റ്, മുതിർന്നവരുടെയും കുട്ടികളുടെയും വിവിധയിനം കലാപരിപാടികളും തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും ശേഷം മഹാബലിയെ യാത്രയാക്കൽ ചടങ്ങും നടന്നു. എം.സി. സനോജ് ഭാസ്കർ അവതാരകനായിരുന്നു.
വൈസ് പ്രസിഡന്റുമായ അച്ചു, ജോയന്റ് സെക്രട്ടറിമാരായ അജ്മൽ കായംകുളം, ലൗലി ഷാജി, മീഡിയ കോഓഡിനേറ്റർമാരായ സത്യൻ പേരാമ്പ്ര, സുജേഷ് എണ്ണയ്ക്കാട്, എക്സിക്യൂട്ടിവ് അംഗങ്ങളായ വിപിൻ ആലപ്പുഴ, സന്തോഷ് കോട്ടയം, ശോഭന, റജില, മേരി, നസീമ, സബ് കമ്മിറ്റി അംഗങ്ങളായ രാജേഷ് മാവേലിക്കര, ലിബീഷ് കണ്ണൂർ, അശ്വതി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.