മനാമ: ബഹ്റൈൻ രുചിമേളയിൽ ആദ്യആഴ്ചയിൽ ഇതുവരെ എത്തിയത് ഒന്നരലക്ഷം ആളുകളെന്ന് സംഘാടകർ അറിയിച്ചു. ബഹ്റൈൻ ടൂ റിസം ആൻറ് എക്സിബിഷൻ അതോറിറ്റി (ബി.ടി.ഇ.എ)യുടെ നേതൃത്വത്തിലുള്ള രുചിമേളയിൽ പ്രാദേശിക, അന്താരാഷ്ട്ര പാചക വിദഗ്ധൻമാർ സംബന്ധിക്കുന്നുണ്ട്. എല്ലാ ദിവസങ്ങളിലും നൂറകണക്കിന് കുടുംബങ്ങളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. രാജ്യത്തെ പ്രാദേശിക റസ്റ്റോറൻറുകളുടെ പ്രധാന വിഭവങ്ങളാണ് മുഖ്യശ്രദ്ധാകേന്ദ്രം. ഇതിനൊപ്പം അയൽരാജ്യങ്ങളിലെ ജനങ്ങൾക്ക് പ്രിയപ്പെട്ട ഭക്ഷണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ജി.സി.സി രാജ്യങ്ങളിൽ നിന്നും വ്യാപകമായി ഭക്ഷ്യമേളയിൽ ആളുകൾ സംബന്ധിക്കുന്നുെണ്ടന്ന് ബി.ടി.ഇ.എ സി.ഇ.ഒ ശൈഖ് ഖാലിദ് ബിൻ ഹമുദ് ആൽ ഖലീഫ പറഞ്ഞു. മേള രാജ്യത്തെ വിനോദ സഞ്ചാരമേഖലക്കും ഏറെ ഗുണപ്പെട്ടിട്ടുണ്ട്. പ്രാദേശിക സംരംഭകർക്ക് വളർച്ചക്കും മേള കാരണമാകുന്നുണ്ട്. മാർച്ച് 16 ന് സമാപിക്കും. എല്ലാദിവസവും വിവിധ കലാപരിപാടികളും കുട്ടികൾക്കായി ഗെയിംസും നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.