മനാമ: ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള ദീർഘകാല ബന്ധം അനുസ്മരിച്ച ഇരുവരും വിവിധ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതു സംബന്ധിച്ചും ആഴത്തിൽ ചർച്ച ചെയ്തു.
പ്രാദേശിക തലത്തിലും അന്താരാഷ്ട്രതലത്തിലുമുള്ള വിവിധ സംഭവവികാസങ്ങളും ഇരുവരും ചർച്ച ചെയ്തു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയുടെ അധ്യക്ഷതയിൽ ജി.സി.സി വിദേശകാര്യ മന്ത്രിമാർ പങ്കെടുക്കുന്ന ഗൾഫ് സഹകരണ കൗൺസിലിന്റെ 161ാമത് മന്ത്രിതല യോഗമാണ് തിങ്കളാഴ്ച റിയാദിലെ ജി.സി.സി സെക്രട്ടേറിയറ്റ് ജനറൽ ആസ്ഥാനത്ത് നടന്നത്.
റഷ്യൻ, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളുടെ പ്രത്യേക മന്ത്രിതല യോഗങ്ങളും ഇതോടൊപ്പം നടന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായുള്ള ജി.സി.സി-ഇന്ത്യ കൂടിക്കാഴ്ചയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.