മനാമ: ആവേശത്തിെൻറ അലകളുയർത്തി ഫോർമുല വൺ ഗ്രാൻറ് പ്രി ഇന്ന് മുതൽ ആരംഭിക്കും. ബഹ്റൈൻ ഇൻറർനാഷണൽ സർക്യൂട്ടിൽ നടക്കുന്ന കാറോട്ട മത്സരം കാണാൻ സ്വദേശത്തെയും വിദേശത്തെയും ആയിരങ്ങളാണ് കാത്തിരിക്കുന്നത്. പാതകൾക്ക് സമീപമുള്ള ഗാലറികൾക്കൊപ്പം, ബഹ്റൈൻ ഇൻറർനാഷണൽ സർക്യൂട്ടിലെ അനുവദിച്ച മേഖലകളിൽ നിന്ന് ലൈവ് ശബ്ദ, ദൃശ്യ തത്സമയ റിപ്പോർട്ടുകൾ സംപ്രേഷണം ചെയ്യുന്നുമുണ്ട്.
115 രാജ്യങ്ങളിൽ നിന്നുള്ള ആരാധകൻമാർ മത്സരം കാണുന്നതിന് എത്തിയിട്ടുണ്ട്. 67 രാഷ്ട്രങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും ജി.സി.സി രാഷ്രടങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും ഓണ്‍ അറൈവല്‍ വിസാ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സന്ദര്‍ശകര്‍ ഇപ്രാവശ്യമുണ്ടാകുമെന്നാണ് അധികൃതര്‍ കണക്ക് കൂട്ടുന്നത്. അന്തർദേശീയ താരങ്ങളെ രാജ്യത്തേക്ക് ആകർഷിക്കുകയും പ്രാദേശിക സമ്പത്വ്യവസ്ഥയിലേക്ക് ദശലക്ഷക്കണക്കിന് ദിനാറിെൻറ ഒഴുക്ക് പ്രതീക്ഷിക്കുകയും ആഗോള തലത്തിൽ രാജ്യം ശ്രദ്ധാകേന്ദ്രമായി മാറുകയും ചെയ്യുന്ന നാളുകളാണ് ‘ഫോർമുല വണ്ണി’ലൂടെ പ്രതീക്ഷിക്കുന്നത്. വിപുലമായ സന്ദർശകരും വർധിച്ച യാത്ര ഷെഡ്യൂളുകളും ചാർേട്ടഡ് വിമാനങ്ങളിലായുള്ള ചരക്കുകളും ഇൗ വർഷം േഫാർമുല വണ്ണിനെ ഏറെ പ്രത്യേകതകളുള്ളതാക്കി തീർത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.