മനാമ: ബഹ്റൈൻ ഇൻറർനാഷനൽ സർക്യൂട്ടിൽ (ബി.െഎ.സി) നാലുനാൾ നീണ്ട േഫാർമുല വൺ കാറോട്ട മത്സര ദിനങ്ങൾ സമ്മാനിച്ചത് വേഗത്തിെൻറയും വിനോദത്തിെൻറയും അവിസ്മരണീയ മുഹൂർത്തങ്ങൾ. സാഖിറിലെ സർക്യൂട്ടിൽ നടന്ന മത്സരത്തിനൊടുവിൽ മേഴ്സിഡസിെൻറ ലെവിസ് ഹാമിൽട്ടൺ ആണ് കിരീടം ചൂടിയത്. ഇത്തവണ മുമ്പത്തേക്കാൾ കൂടുതൽ പേർ മത്സരം കാണാൻ എത്തിയതായി ബി.െഎ.സി ചീഫ് എക്സിക്യൂട്ടിവ് ശൈഖ് സൽമാൻ ബിൻ ഇൗസ ആൽ ഖലീഫ പറഞ്ഞു. ടിക്കറ്റ് വിൽപനയിലും കുതിച്ചുചാട്ടമുണ്ടായി.
ഇതോടനുബന്ധിച്ച് ഒരുക്കിയ കാർണിവൽ നിരവധി പേരെ ആകർഷിച്ചു. വിവിധ ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ ഫോർമുലവണിന് കുടുംബമായാണ് എത്തിയത്. കൂടുതൽ പേരെത്തുമെന്ന് ഉറപ്പുള്ളതിനാലാണ് മത്സരദിനങ്ങൾ നാലുദിവസമാക്കി മാറ്റാൻ തീരുമാനിച്ചതെന്ന് ൈശഖ് സൽമാൻ വ്യക്തമാക്കി. കാേറാട്ട മത്സരത്തിെൻറ ആരാധകർ തങ്ങളുടെ പ്രിയ താരങ്ങളുടെ ഒപ്പുവാങ്ങാൻ കാത്തുനിൽക്കുന്നത് ബി.െഎ.സിയിലെ സ്ഥിരം കാഴ്ചയായിരുന്നു. ഇടക്ക് കനത്ത കാറ്റുണ്ടായതൊഴിച്ചാൽ ഇത്തവണ വലിയ പ്രശ്നങ്ങളൊന്നുമില്ലാതെയാണ് മത്സരം പൂർത്തിയായത്.
മത്സരം നാലു ദിവസങ്ങളിലേക്ക് മാറ്റിയത് ഹോട്ടൽ മേഖലക്കും ഗുണകരമായി. രാജ്യത്തെ മിക്ക ഫൈവ് സ്റ്റാർ ഹോട്ടലുകളിലും ബുക്കിങ് പൂർണമായിരുന്നു. ഫോർ സ്റ്റാർ ഹോട്ടലുകളിലും ആഡംബര അപ്പാർട്മെൻറുകളിലും മികച്ച ബുക്കിങ് രേഖപ്പെടുത്തി. മുഹറഖിലും സല്ലാഖിലുമുള്ള ഹോട്ടലുകളിൽ 100 ശതമാനം ബുക്കിങ് ഉള്ളതായി ബഹ്റൈൻ ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയിലെ ‘ഹോസ്പിറ്റാലിറ്റി ആൻഡ് ടൂറിസം കമ്മിറ്റി’ അംഗം ഹമീദ് അൽ ഹൽവാച്ചി നേരേത്ത വ്യക്തമാക്കിയിരുന്നു. ജുഫൈർ, ഡിേപ്ലാമാറ്റിക് ഏരിയ, സീഫ് എന്നിവിടങ്ങളിലെ ഹോട്ടലുകളിലും മികച്ച ബുക്കിങ്ങാണ് രേഖപ്പെടുത്തിയത്.‘ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി’യുടെ കണക്കനുസരിച്ച് 2018ലെ ഫോർമുല വൺ മത്സരവേളയിൽ ഹോട്ടൽ മേഖലയിലെ വരുമാനം ഉയർന്നിട്ടുണ്ട്. അന്ന് 23,000ത്തിലധികം റൂമുകളാണ് ബുക്ക് ചെയ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.