മനാമ: ബഹ്റൈനിലെ അമേരിക്കന്‍ അംബാസഡര്‍ ഇന്‍ ചാര്‍ജ് മാര്‍ഗരറ്റ് നര്ദിയെ പാര്‍ലമെൻറ് അധ്യക്ഷ ഫൗസിയ ബിന്ത് അബ്ദുല്ല സൈനല്‍ കഴിഞ്ഞ ദിവസം സ്വീകരിച്ച് ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ബന്ധം രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ ഭരണകാലത്ത് കൂടുതല്‍ ശക്തമായിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.
ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനും മേഖലയില്‍ സമാധാനം സ്ഥാപിക്കാനും കഴിഞ്ഞ ദിവസം ഒപ്പുവെച്ച സഹകരണക്കരാറിലൂടെ സാധ്യമാകുമെന്ന പ്രതീക്ഷയും ഇരുവരും പങ്കുവെച്ചു. വിവിധ മേഖലകളില്‍ ബഹ്റൈനും അമേരിക്കയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുന്നത് മേഖലക്ക് ഗുണകരമാകുമെന്ന് അംബാസഡര്‍ പറഞ്ഞു. അന്താരാഷ്ട്ര കരാറുകള്‍ പാലിച്ചും അറബ് മേഖലയുടെ സമാധാനം ലക്ഷ്യമിട്ടുമാണ് ഇസ്രായേലുമായി കരാറിലേര്‍പ്പെടുന്നത്. ഇതിന് മധ്യസ്ഥത വഹിച്ച അമേരിക്കന്‍ പ്രസിഡൻറിെൻറ ശ്രമങ്ങളെയും സൈനല്‍ ശ്ലാഘിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.