ബഹ്റൈനിൽ വ്യാ​ജ വെ​ബ്​​സൈ​റ്റ്​ വ​ഴി പ​ണം​ത​ട്ടി​പ്പ്​; പ്ര​തി​ക്ക് അ​ഞ്ചു​ വ​ർ​ഷം ത​ട​വ്​

മ​നാ​മ: വ്യാ​ജ വെ​ബ്​​സൈ​റ്റ്​ ഉ​പ​യോ​ഗി​ച്ച്​ പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി​യെ​ അ​ഞ്ചു​ വ​ർ​ഷം ത​ട​വി​ന്​ ഹൈ ​ക്രി​മി​ന​ൽ കോ​ട​തി വി​ധി​ച്ചു.

ഏ​ഷ്യ​ക്കാ​ര​നാ​യ പ്ര​തി​യാ​ണ്​ വ്യാ​ജ വെ​ബ്​​സൈ​റ്റ്​ ഉ​പ​യോ​ഗി​ച്ച്​ 4312 ദീ​നാ​ർ ഒ​രു ക​മ്പ​നി​യി​ൽ​നി​ന്ന് ത​ട്ടി​യെ​ടു​ത്ത​ത്. ക​മ്പ​നി​യു​ടെ ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യാ​ണ്​ വ്യാ​ജ ഓ​ൺ​ലൈ​ൻ വെ​ബ്​​സൈ​റ്റി​ലേ​ക്ക്​ സം​ഖ്യ പി​ൻ​വ​ലി​ച്ച​ത്. ഇ​ത്​ തി​രി​ച്ച​റി​ഞ്ഞ ക​മ്പ​നി അ​ധി​കൃ​ത​ർ​ക്ക്​ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

അ​തി​ന്‍റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ത​ട്ടി​പ്പ്​ ന​ട​ത്തി​യ വ്യ​ക്തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യി​ൽ​നി​ന്ന് 5000 ദീ​നാ​ർ പി​ഴ ഈ​ടാ​ക്കാ​നും ശി​ക്ഷാ കാ​ലാ​വ​ധി​ക്കു​ശേ​ഷം തി​രി​​കെ ബ​ഹ്​​റൈ​നി​ലേ​ക്കു​ വ​രാ​നാ​വാ​ത്ത​വി​ധം നാ​ടു​ക​ട​ത്താ​നും കോ​ട​തി വി​ധി​ച്ചു.

Tags:    
News Summary - Fraud through fake website in Bahrain- Five years imprisonment for the accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.