മനാമ: ബഹ്റൈൻ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കൗൺസിൽ മീറ്റ് മനാമയിലെ കെ.എം.സി.സി ആസ്ഥാന മന്ദിരത്തിൽ നടന്നു. മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സത്താർ ഉപ്പളയുടെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ മീറ്റ് കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡന്റ് അഷ്റഫ് മഞ്ചേശ്വരം ഉദ്ഘാടനം ചെയ്തു. മണ്ഡലം ട്രഷറർ മുസ്തഫ സുങ്കതകട്ട റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എം.സി.സി കാസർകോട് ജില്ല ജനറൽ സെക്രട്ടറി റിയാസ് പട്ള, ഹനീഫ് ഉപ്പള, അഷ്റഫ് ഖണ്ടിഗെ എന്നിവർ ആശംസാപ്രസംഗം നടത്തി.
മണ്ഡലം ജനറൽ സെക്രട്ടറി അലി ബംബ്രാണ സ്വാഗതവും ജോയന്റ് സെക്രട്ടറി സഹൽ കുന്നിൽ നന്ദിയും പറഞ്ഞു. കൗൺസിൽ മീറ്റ് ജില്ല ഭാരവാഹികളായ കാദർ പൊവ്വൽ, അബ്ദുല്ല പുത്തൂർ, ഇസ്ഹാഖ് പുളിക്കൂർ എന്നിവർ നിയന്ത്രിച്ചു. 2024-27 കാലയളവിലേക്ക് അലി ബംബ്രാണ പ്രസിഡന്റും സഹ്ൽ കുന്നിൽ ജനറൽ സെക്രട്ടറിയും അഷ്റഫ് കുഞ്ചത്തൂർ ട്രഷററും സമദ് സുങ്കതകട്ട ഓർഗനൈസിങ് സെക്രട്ടറിയുമായി ഭാരവാഹികളെ തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ- വൈസ് പ്രസിഡന്റുമാർ: സകരിയ പാത്തൂർ, സയ്യിദ് പെർള, ഹസ്സൻ ഉപ്പള, നൗഷാദ് പൊസോട്ട്, ഔഫ് മൊഗ്രാൽ. ജോയന്റ് സെക്രട്ടറിമാർ: ഖലീൽ ഉപ്പള, ഷാഫി പെർള, ഇഖ്ബാൽ ബായാർ, ഹനീഫ് കൊടിയമ്മ, ഉനൈസ് കന്യാന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.