മനാമ: ബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റലിൽ സെക്കൻഡ് മെഡിക്കൽ ഒപിനിയൻ ക്ലിനിക് പ്രവർത്തനം ആരംഭിച്ചു.
നിർണായക ചികിത്സകളിൽ രോഗികൾക്ക് രണ്ടാമതൊരു വിദഗ്ധാഭിപ്രായം സൗജന്യമായി ലഭ്യമാക്കുകയാണ് ക്ലിനിക്കിന്റെ ലക്ഷ്യം.
ചില രോഗനിർണയങ്ങളും ചികിത്സ പദ്ധതികളും ശസ്ത്രക്രിയകളും ജീവിതം തന്നെ മാറ്റി മറിക്കുന്നതായിരിക്കും.
സാമ്പത്തികവും മാനസികവുമായ പ്രത്യാഘാതങ്ങളും ഇതു സൃഷ്ടിച്ചേക്കാം. ഈ സാഹചര്യത്തിലാണ് രണ്ടാമതൊരു വിദഗ്ധാഭിപ്രായം തേടുന്നത് പ്രാധാന്യമർഹിക്കുന്നത്.
രോഗനിർണയം അവലോകനം ചെയ്യുന്നതിനൊപ്പം നിർദേശിക്കപ്പെട്ട ചികിത്സയുടെ ഫലപ്രാപ്തി വിലയിരുത്താനും ഇതുവഴി സാധിക്കുമെന്ന് സി.ഇ.ഒ പ്രവീൺ കുമാർ പറഞ്ഞു. എല്ലാത്തരത്തിലുമുള്ള രോഗനിർണയങ്ങളും ചികിത്സകളും സംബന്ധിച്ച സെക്കൻഡ് ഒപിനിയൻ ബഹ്റൈൻ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിൽ സൗജന്യമായി ലഭിക്കും. ഇതിനായി നിലവിലെ മുഴുവൻ ചികിത്സ രേഖകളുമായി ക്ലിനിക്കിൽ എത്തണം. എല്ലാ ചൊവ്വാഴ്ചയും വൈകീട്ട് നാലു മുതൽ എട്ടു വരെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ക്ലിനിക്കിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.