മനാമ: അൽ മന്നാഇ സെന്റർ മലയാള വിഭാഗം ഖുർആൻ പഠിതാക്കൾക്കിടയിൽ നടത്തുന്ന വിജ്ഞാന പരീക്ഷ ഡിസംബറിൽ നടക്കുമെന്ന് ക്യു.എച്ച്.എൽ.എസ് സെക്രട്ടറി ബിർഷാദ് അബ്ദുൽ ഘനി അറിയിച്ചു. സൂറ അന്നജ് മിനെ ആസ്പദമാക്കി നടത്തുന്ന പരീക്ഷ ഇന്നുമുതൽ എല്ലാ ബുധനാഴ്ചകളിലും രാത്രി ഹൂറയിലുള്ള റയ്യാൻ സെന്ററിൽ നടക്കുന്ന ഫാമിലി ക്ലാസുകളെ ആസ്പദമാക്കി ആയിരിക്കും നടക്കുക.
പരീക്ഷയുടെ നടത്തിപ്പിനായി ബിർഷാദ് അബ്ദുൽ ഘനി പ്രോഗ്രാം കോഓഡിനേറ്റർ ആയും, ഷെബീർ കണ്ണൂർ, നഫ്സിൻ, സുഹൈൽ ബിൻ സുബൈർ എന്നിവർ കൺവീനർമാരായും വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. മറ്റു മെംബർമാർ: ഹംസ അമേത്ത്, രിസാലുദ്ദീൻ, സുആദ് ബിൻ സുബൈർ, സാദിഖ് ബിൻ യഹ്യ എന്നിവരാണ്. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.