മനാമ: ഇന്ത്യ പരമാധികാര രാഷ്ട്രമായി രൂപപ്പെട്ടതിന്റെ ഓർമകൾ പുതുക്കി 75ാമത് റിപ്പബ്ലിക് ദിനമാഘോഷിക്കുന്ന വേളയിൽ രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ ഇന്ത്യക്കാർക്കും ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ ആശംസകൾ നേർന്നു. ഇന്ത്യയുടെ മഹിതമായ ഭരണഘടന നിലവിൽവന്നതിന്റെ ദിവസമെന്ന നിലക്ക് ജനുവരി 26 ഏതൊരു ഇന്ത്യൻ പൗരന്റെയും അഭിമാനദിവസം കൂടിയാണ്.
ഭരണഘടന മുന്നോട്ടു വെക്കുന്ന ആശയങ്ങളിലൂന്നി രാജ്യം കരുത്തോടെ മുന്നോട്ടുപോകണമെന്നാണ് ഓരോ പൗരനും ആഗ്രഹിക്കുന്നത്. ഭരണഘടന ശിൽപികളിൽ പ്രമുഖനായ ഡോ. ബി.ആർ. അംബേദ്കർ മുന്നോട്ടുവെച്ച ഭരണഘടനാ മൂല്യങ്ങളെയും രാജ്യത്തിന്റെ പാരമ്പര്യങ്ങളെയും പൗരബോധമുള്ള ഏവരും മുറുകെപ്പിടിക്കാൻ ബാധ്യസ്ഥരാണ്.
രാജ്യത്തിന്റെ അഖണ്ഡതയും നാനാത്വത്തിൽ ഏകത്വവും കാത്തു സൂക്ഷിക്കാനും അതിന് പരിക്കേൽപിക്കുന്നവരെ ഒറ്റപ്പെടുത്താനും കഴിയേണ്ടതുണ്ടെന്നും ഫ്രന്റ്സ് അസോസിയേഷൻ പുറത്തിറക്കിയ സന്ദേശത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.