മനാമ: ബഹ്റൈൻ പ്രവാസിയായിരുന്ന അജിത് കുമാറിെൻറ മരണത്തിൽ വേദനയോടെ സുഹൃത്തുക്കൾ. വടകര വെള്ളികുളങ്ങര സ്വദേശിയായ അജിത്കുമാർ (40) അർബുദബാധിതനായി നാട്ടിൽ ചികിത്സയിൽ കഴിയവേ ഒരാഴ്ച മുമ്പാണ് മരണത്തിന് കീഴടങ്ങിയത്.
ഏഴു വർഷത്തോളം ബഹ്റൈനിൽ ടെയ്ലറിങ് ജോലി ചെയ്തിരുന്ന അജിത്, പ്രവാസലോകത്തും നാട്ടിലും സുഹൃദ്വലയത്തിന് ഉടമയായിരുന്നു. മരിക്കുന്നതിെൻറ ഏതാനും ദിവസം മുമ്പ് വരെ എല്ലാവരുമായും ഫോണിൽ സൗഹൃദം പങ്കുവെക്കുകയും ചെയ്തു. വടകര സഹൃദയവേദിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ക്ലബിൽ സംഘടിപ്പിച്ച ആദ്യ വടകര മഹോത്സവം വിജയകരമാക്കാൻ സജീവമായി രംഗത്തുണ്ടായിരുന്നതായി ഭാരവാഹികൾ ഒാർമിക്കുന്നു.
വയറിനെ ബാധിച്ച അർബുദത്തെത്തുടർന്ന് മൂന്നു വർഷമായി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം ഭേദമായി വരുന്നതിനിടെയാണ് മരണം എത്തിയത്. പ്രായമായ അമ്മയും ഭാര്യയും ഒമ്പതാം തരത്തിൽ പഠിക്കുന്ന മകളുമാണ് അജിത്തിനുള്ളത്. സ്വന്തമായ വീട് എന്ന സ്വപ്നം ഏകദേശം പൂർത്തീകരിച്ചെങ്കിലും മറ്റ് സമ്പാദ്യമില്ല. ചികിത്സക്ക് ഏറെപ്പണം ചെലവായി. വീടുപണിയുമായി ബന്ധപ്പെട്ടും സാമ്പത്തികബാധ്യതയുണ്ട്.
സഹൃദയവേദിയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം അനുശോചനയോഗം ചേർന്നിരുന്നു. അജിത്തിെൻറ കുടുംബത്തെ സഹായിക്കാനുള്ള ആലോചനയിലാണ് കൂട്ടായ്മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.