ഫ്രണ്ട്സ് ഓഫ് അടൂർ സഹൃദയ സംഗമം
മനാമ: ഫ്രണ്ട്സ് ഓഫ് അടൂർ ബഹറിന്റെ ആഭിമുഖ്യത്തിൽ നാട്ടിൽ കൊടുമൺ മഹാത്മാ ജീവകാരുണ്യ ഗ്രാമത്തിൽവെച്ച് ‘സഹൃദയ സംഗമം’ നടത്തി.
പരിപാടിയിൽ ആ കുടുംബത്തിലെ അംഗങ്ങളും നാട്ടിൽ അവധിക്ക് പോയിരിക്കുന്ന സംഘടനയുടെ അംഗങ്ങളും കുടുംബാംഗങ്ങളും മുൻ അംഗങ്ങളും ഉൾപ്പെടെ 200ൽപരം ആളുകൾ പങ്കെടുത്തു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, വിവിധ രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ എന്നിവർ പങ്കെടുത്ത പൊതുസമ്മേളനം, വിവിധ കലാപരിപാടികൾ എന്നിവ നടന്നു.
ആവശ്യമായ വസ്ത്രങ്ങൾ, സാമ്പത്തിക സഹായം എന്നിവ ബന്ധപ്പെട്ടവർക്ക് കൈമാറി. പരിപാടികൾക്ക് ജനറൽ കൺവീനർ രാജേന്ദ്രകുമാർ, അനു കെ. വർഗീസ്, സന്തോഷ് തങ്കച്ചൻ, ബിജുമോൻ പി.വൈ, ഏഴംകുളം സിയാദ്, ജിജി ജോൺ, അലക്സ് മഠത്തിൽ എന്നിവർ നേതൃത്വം നൽകി.
പരിപാടി വിജയമാക്കി തീർക്കാൻ പ്രവർത്തിച്ച എല്ലാവരോടുമുള്ള നന്ദി പ്രസിഡന്റ് ബിജു കോശി മത്തായി, ജനറൽ സെക്രട്ടറി ജോബി കുര്യൻ, ട്രഷറർ സ്റ്റാൻലി എബ്രഹാം എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.