മനാമ: കരാർ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് കോൺട്രാക്ടറിൽനിന്ന് കൈക്കൂലി ആവശ്യപ്പെട്ട കേസിൽ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം പൂർത്തിയാക്കി. ജനറൽ സ്പോർട്സ് അതോറിറ്റിയുടെ കരാറുള്ള ഒരു എൻജിനീയറിങ് കമ്പനിയിലെ ഏഷ്യക്കാരനായ ജീവനക്കാരനാണ് കൈക്കൂലി വാങ്ങാൻ ശ്രമിച്ചതെന്നാണ് ആരോപണം. ഒരു കരാറുകാരനിൽനിന്ന് 30,000 ദിനാർ കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു പരാതി.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയിൽനിന്ന് പബ്ലിക് പ്രോസിക്യൂഷന് റിപ്പോർട്ട് ലഭിച്ചതിനെതുടർന്നാണ് അന്വേഷണം ആരംഭിച്ചത്. കരാറുകാരനോട് ജീവനക്കാരൻ കൈക്കൂലി ആവശ്യപ്പെട്ടെന്നാരോപിച്ച് ജനറൽ സ്പോർട്സ് അതോറിറ്റി നൽകിയ പരാതിയും റിപ്പോർട്ടിലുണ്ട്.
പരാതിയെത്തുടർന്ന് പ്രോസിക്യൂഷൻ സമഗ്രമായ അന്വേഷണം നടത്തിയിരുന്നു. ജനറൽ സ്പോർട്സ് അതോറിറ്റിയിലെ ഉദ്യോഗസ്ഥരെയും സാക്ഷികളെയും ചോദ്യം ചെയ്തു.
സംശയിക്കുന്നയാളും കരാറുകാരനും തമ്മിലുള്ള ഫോൺ സംഭാഷണം തെളിവായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കൈക്കൂലി വാങ്ങിയതായും ശബ്ദരേഖകൾ തന്റേതാണെന്ന് സമ്മതിക്കുകയും ചെയ്തു. പ്രതിയെ കൂടുതൽ അന്വേഷണ വിധേയമായി കസ്റ്റഡിയിൽ വെക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. കൈക്കൂലി കുറ്റം ചുമത്തി കേസ് ഹൈ ക്രിമിനൽ കോടതിക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.