മനാമ: ‘നവലോക നിർമിതിയിൽ സ്ത്രീകളുടെ പങ്ക്’ വിഷയത്തിൽ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വനിത വിഭാഗം സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ ഭാഗമായുള്ള ലഘുലേഖയുടെ പ്രകാശനം പ്രസിഡന്റ് സക്കീന അബ്ബാസ് നിർവഹിച്ചു. മുഹറഖ് അൽ ഇസ്ലാഹ് ഓഡിറ്റോറിയത്തിൽ ഡിസംബർ 30നാണ് വനിത സമ്മേളനം നടക്കുന്നത്.
ചടങ്ങിൽ ജനറൽ സെക്രട്ടറി ഷൈമില നൗഫൽ, സെക്രട്ടറി നദീറ ഷാജി, ജനറൽ കൺവീനർ സൗദ പേരാമ്പ്ര, കൺവീനർ സലീന ജമാൽ, പ്രചാരണ വിഭാഗം കൺവീനർ റഷീദ സുബൈർ, മനാമ ഏരിയ പ്രസിഡന്റ് ഷബീഹ ഫൈസൽ, മുഹറഖ് ഏരിയ പ്രസിഡന്റ് സമീറ നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.