ഗ​സ്സ​യി​ൽ ന​ട​ക്കു​ന്ന സ​യ​ണി​സ്റ്റ് അ​തി​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ട​ന്ന ‘ഇ​താ ഞാ​ൻ, ഗ​സ്സ’ ഐ​ക്യ​ദാ​ർ​ഢ്യ മാ​ർ​ച്ച്

ഇ​സ്രാ​യേ​ൽ അ​തി​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ‘ഇ​താ ഞാ​ൻ, ഗ​സ്സ’ഐ​ക്യ​ദാ​ർ​ഢ്യ മാ​ർ​ച്ച്

മ​നാ​മ: ഗ​സ്സ​യി​ൽ ന​ട​ക്കു​ന്ന സ​യ​ണി​സ്റ്റ് അ​തി​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ‘ഇ​താ ഞാ​ൻ, ഗ​സ്സ’ ഐ​ക്യ​ദാ​ർ​ഢ്യ മാ​ർ​ച്ച് ന​ട​ന്നു. മു​ഹ​റ​ഖി​ലെ ഹ​മ​ദ് കാ​നൂ മ​സ്ജി​ദി​ൽ​നി​ന്നാ​ണ് ഫ​ല​സ്തീ​ൻ സ​പ്പോ​ർ​ട്ട് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ർ​ച്ച് ന​ട​ന്ന​ത്. വം​ശ​ഹ​ത്യ അ​വ​സാ​നി​പ്പി​ക്കു​ക, മാ​നു​ഷി​ക സ​ഹാ​യ​ങ്ങ​ൾ​ക്കും രോ​ഗി​ക​ളെ​യും മു​റി​വേ​റ്റ​വ​രെ​യും പ​രി​ച​രി​ക്കു​ന്ന​തി​നാ​യി അ​തി​ർ​ത്തി​ക​ൾ തു​റ​ക്കു​ക, തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ മാ​ർ​ച്ചി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ ഉ​ന്ന​യി​ച്ചു. സ​മൂ​ഹ​ത്തി​ന്റെ വി​വി​ധ തു​റ​ക​ളി​ൽ​നി​ന്നു​ള്ള​വ​ർ പ​​ങ്കെ​ടു​ത്തു.

ഡോ​ക്ട​ർ​മാ​രും ന​ഴ്‌​സു​മാ​രും ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കു​ചേ​ർ​ന്നു. ഗ​സ്സ മു​ന​മ്പി​ലെ ആ​ശു​പ​ത്രി​ക​ളെ​യും ആ​രോ​ഗ്യ പ​രി​ര​ക്ഷാ സൗ​ക​ര്യ​ങ്ങ​ളെ​യും ആ​ക്ര​മി​ക്കു​ന്ന​ത് അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. അ​ൽ എ​സ്‍ല സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​അ​ബ്ദു​ല​ത്തീ​ഫ് അ​ൽ ശൈ​ഖ് സ​മാ​പ​ന പ്ര​സം​ഗം ന​ട​ത്തി. ഫ​ല​സ്തീ​ൻ ജ​ന​ത​യോ​ടു​ള്ള ഐ​ക്യ​ദാ​ർ​ഢ്യം തു​ട​രേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു. മാ​നു​ഷി​ക സ​ഹാ​യം സു​ഗ​മ​മാ​ക്കു​ന്ന​തി​ന് അ​തി​ർ​ത്തി​ക​ൾ തു​റ​ക്ക​ണ​മെ​ന്നും വം​ശ​ഹ​ത്യ ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Gaza-Solidarity-March

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.