മനാമ: 160ാമത് ജി.സി.സി മന്ത്രിതല സമിതി യോഗത്തിൽ ബഹ്റൈൻ പങ്കാളിയായി. ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയുടെ അധ്യക്ഷതയിൽ ദോഹയിൽ ചേർന്ന യോഗത്തിൽ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനിയാണ് പങ്കെടുത്തത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദേശകാര്യ മന്ത്രിമാരെ കൂടാതെ ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബദ്യവിയും സന്നിഹിതനായിരുന്നു. മുൻ യോഗങ്ങളിലെടുത്ത തീരുമാനങ്ങൾ നടപ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്തുകയും ചെയ്തു. മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും ഗസ്സയിലെ അക്രമങ്ങൾ അവസാനിപ്പിക്കുന്നതിനും നിരപരാധികളുടെ ജീവൻ രക്ഷിക്കുന്നതിനും ആവശ്യമായ മാനുഷിക സഹായങ്ങളെത്തിക്കുന്നതിനുള്ള സാധ്യതകളും ചർച്ചയായി. ബഹ്റൈൻ വിദേശകാര്യ മന്ത്രാലയത്തിലെ വിവിധ ഡയറക്ടർമാരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.