മനാമ: ചാലിയത്തുകാരായ പ്രവാസികളുടെ ക്ഷേമവും ഉന്നമനവും ലക്ഷ്യമാക്കിക്കൊണ്ട് പ്രവർത്തിക്കുന്നതിന് ഗ്ലോബൽ ചാലിയം എക്സ്പാട്രിയേറ്റ്സ് സംഘടന രൂപവത്കരിച്ചു. ഒാൺലൈനിൽ നടന്ന ആദ്യ ജനറൽബോഡി യോഗം ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. സമീൽ അബ്ദുൽ വാഹിദ് സ്വാഗതം പറഞ്ഞു. റിയാസ് മേലെ വീട്ടിൽ അധ്യക്ഷത വഹിച്ചു. കടലുണ്ടി പഞ്ചായത്ത് പ്രസിഡൻറ് കെ. അജയകുമാർ, സംസ്ഥാന ബാലാവകാശ കമീഷൻ ആക്ടിങ് ചെയർമാൻ അഡ്വ. നസീർ ചാലിയം, എ. അബ്ദുറഹ്മാൻ മാസ്റ്റർ, ഇ.വി അബ്ദുൽ വാഹിദ് മാസ്റ്റർ, പി. അബ്ദുന്നസീർ മാസ്റ്റർ, കെ.സി. സുബൈർ, കെ.പി. കുഞ്ഞിമൊയ്‌തീൻ കുട്ടി, പി.ബി.ഐ. മുഹമ്മദ് റാഫി, ഷൺമുഖൻ ബഹ്‌റൈൻ, അഷ്റഫ് നെല്ലിക്കാവിൽ, ജാബിർ നാറാൻചിറക്കൽ, റിയാസ് മുഹമ്മദ് എന്നിവർ സംസാരിച്ചു. എം.സി. അക്ബർ ഭാരവാഹികളെ പരിചയപ്പെടുത്തി. പി. ഹാരിഫ് നന്ദിയും പറഞ്ഞു.
ഭാരവാഹികളായി റിയാസ് മേലേവീട്ടിൽ (ചെയർ), സമീൽ അബ്ദുൽ വാഹിദ് (ജന. കൺ), ജാബിർ നാറാൻചിറക്കൽ (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.