മനാമ: ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെൻറര്‍, കിങ് ഹമദ് യൂനിവേഴ്സിറ്റി ആശുപത്രിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. ഇന്ത്യ-ബഹ്റൈന്‍ നയതന്ത്ര ബന്ധത്തിെൻറ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ക്യാമ്പ്. ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായി. ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി രവിശങ്കര്‍ ശുക്ലയും സന്നിഹിതനായിരുന്നു.
കിംഗ് ഹമദ് യൂനിവേഴ്സിറ്റി ആശുപത്രി രക്തദാന വകുപ്പ് വിഭാഗം ഇന്‍ചാര്‍ജ് നൂഫ് ആദില്‍ യൂസഫ് അല്‍ അയാതിയുടെ നേതൃത്വത്തിലുള്ള ജീവനക്കാര്‍ രക്തശേഖരണത്തിന് നേതൃത്വം നല്കി. ഷിഫയിലെ ഡോക്ടര്‍മാരും ജീവനക്കാരും രക്തദാനത്തില്‍ പങ്കാളികളായി.
തുടര്‍ന്ന് ഷിഫയിലെ ഡോക്ടര്‍മാരുമായി അംബാസഡര്‍ കൂടിക്കാഴ്ച നടത്തി. മെഡിക്കല്‍ ടൂറിസം മേഖലയില്‍ കൂടുതല്‍ വളര്ച്ചക്കായ പരിശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് അംബാസഡര്‍ പറഞ്ഞു. ഇന്ത്യയില്‍ കുറഞ്ഞ ചെലവില്‍ മികച്ച സൂപ്പര്‍ സ്പെഷാലിറ്റി സൗകര്യം ലഭ്യമാണ്. ഇതിലേക്ക് കൂടുതലായി വിദേശികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് അംബാസഡര്‍ പറഞ്ഞു.
അംബാസഡര്‍ക്ക് ഷിഫ സി.ഇ.ഒ ഹബീബ് റഹ്മാന് മെമെേൻറാ സമ്മാനിച്ചു. ഡയറക്ടര്‍ ഷബീര്‍ അലി സന്നിഹിതനായി.
നേരത്തെ അംബാസഡറെയും സെക്കന്‍ഡ് സെക്രട്ടറിയെയും മുതിര്‍ന്ന ഡോക്ടര്‍മാരായ പി. കുഞ്ഞിമൂസ, ഹരികൃഷ്ണന്, അബ്ദുല്‍ ജലീല്‍ മണക്കാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.