മനാമ: ബഹ്റൈൻ സെൻറ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ദുഃഖ വെള്ളിയാഴ്ച്ച ശുശ്രൂഷ സിഞ്ച് അല്‍ അഹ്ലി ക്ലബില്‍ നടന്നു. ഇന്നലെ രാവിലെ ഏഴ് മുതല്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളിക്കര്‍പ്പോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിലും കത്തീഡ്രൽ വികാരി റവ. ഫാദർ ജോഷ്വാ ഏബ്രഹാം, സഹ വികാരി റവ. ഫാദർ ഷാജി ചാക്കോ എന്നിവരുടെ സഹ കാർമ്മികത്വത്തിലുമാണ് നടന്നത്. ഇന്ന് വൈകിട്ട് ആറു മുതല്‍ ബഹ്റൈൻ കേരളാ സമാജത്തില്‍ ‘ഈസ്റ്റര്‍ ശുശ്രൂഷകള്‍’ നടക്കും എന്ന്‍ ഭാരവാഹികള്‍ അറിയിച്ചു.
ബഹ്റൈൻ സി. എസ്. ഐ. സൗത്ത് കേരളാ ഇടവകയുടെ അഭിമുഖ്യത്തിൽ ഇന്നലെ രാവിലെ 10 മുതല്‍ ബാങ്കോക്ക് ഹാളില്‍ ക്രൂശിലെ മൊഴികളുടെ ധ്യാനവും ദുഃഖവെള്ളി ആരാധനയും നടന്നു. ഈ വര്‍ഷത്തെ ഹാശാ ആഴ്ച്ച ശുശ്രൂഷകള്‍ ഇന്ന് വൈകിട്ട് 7.45 ന് സെൻറ് ക്രിസ്റ്റഫേഴ്സ് കത്തീഡ്രലില്‍ നടക്കുന്ന ഈസ്റ്റര്‍ ശുശ്രൂഷയോട് കൂടി അവസാനിക്കുമെന്ന് ഇടവക വികാരി റവ. ഫാദര്‍ സുജിത് സുഗതന്‍, സെക്രട്ടറി വിജയന്‍, ട്രസ്റ്റി ഷിബു കുമാര്‍ എന്നിവര്‍ അറിയിച്ചു. ബഹ്റൈൻ മാർത്തോമ ചർച്ചിെൻറ ദുഃഖ വെള്ളിയാഴ്ച്ച ശുശ്രൂഷകൾ ‘സ്വയം നൽകുന്ന ക്രിസ്തുവിെൻറ സ്നേഹം’ എന്ന വിഷയത്തെ ആസ്പഥമാക്കി മാർത്തോമ കോപ്ലക്സിൽ നടന്നു. യാക്കോബായ സുറിയാനി പള്ളിയുടെ ദുഃഖ വെള്ളിയാഴ്ച്ച ശുശ്രൂഷ കേരളീയ സമാജത്തിൽ നടന്നു. ബഹ്റൈൻ തിരുഹൃദയ ദേവാലയത്തിലെ ദു:ഖ വെള്ളി ശുശ്രൂഷകൾ ഇൗസ ടൗണിലെ സാക്രെഡ് ഹേർട്ട് സ്കൂളിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.