മനാമ: ബഹ്റൈനിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ ദു:ഖവെള്ളി ശുശ്രൂഷകൾ നടന്നു. മഹാത്യാഗത്തിെൻറ ഒാർമ പുതുക്കല ുമായി നടന്ന ചടങ്ങുകളിൽ നൂറുകണക്കിന് വിശ്വാസികൾ ശുശ്രൂഷകളിലും വിവിധ ചടങ്ങുകളിലും പങ്കുകൊണ്ടു. ക്രിസ്തുവി ന്‍റെ കാൽവരി യാത്ര, പീഡാനുഭവം, കുരിശുമരണം എന്നിവ ഓർമ്മിച്ചാണ് ക്രൈസ്തവർ ദു:ഖവെള്ളി ആചരിച്ചത്.
ബഹ്റൈൻ സെന ്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ദുഃഖ വെള്ളി ശുശ്രൂഷകള്‍ സിഞ്ച് അല്‍ അഹലി ക്ലബ്ബില്‍ ഇന്നലെ രാവിലെ ഏഴു മുതല്‍ വൈകുന്നേരം മൂന്നുവരെ നടന്നു. ഇടവക വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാമിെൻറ മുഖ്യ കാര്‍മികത്വത്തിലും സഹ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ, റവ. ഫാദര്‍ ടോം തോമസ് എന്നിവരുടെ സഹ കാര്‍മികത്വത്തിലും ആണ് ആരാധന നടന്നത്. ഇവിടെ ശുശ്രൂഷകൾ, യാമ നമസ്ക്കാരം, വിശുദ്ധ കുരിശ് കുമ്പിടൽ എന്നിവയും നടന്നു.
ബഹ്റൈൻ സെൻറ് പീറ്റേഴ്സ് യാക്കോബായ ദേവാലയത്തിെൻറ ദൂ:ഖവെള്ളി ശുശ്രൂഷകൾ ബഹ്റൈൻ കേരളീയ സമാജത്തിൽ രാവിലെ എട്ട് മുതൽ യാക്കോബായ സിറിയൻ ഒാർത്തഡോക്സ് സഭ മൈലാപ്പൂർ ഭദ്രാസനാധിപൻ െഎസക്ക് മാർ ഒസ്താത്തി ഒസ്താത്തിയോസ് മെത്രാെപ്പാലീത്തയുടെ മുഖ്യകാർമികത്വത്തിൽ നടന്നു. വികാരി റവ.ഫാദർ നെബു എബ്രഹാം സഹകാർമികത്വം വഹിച്ചു.നൂറുകണക്കിന് വിശ്വാസികൾ സംബന്ധിച്ചു.
ബഹ്റൈൻ മാർത്തോമ പാരിഷിെൻറ ശുശ്രൂഷകൾ സനദ് മാർത്തോമ കോംപ്ലക്സിൽ . റവ.കെ.ജെ.ജോസഫ്, റവ.മാത്യു മുതലാളി, റവ.റജി പി എബ്രഹാം എന്നിവരുടെ കാർമികത്വത്തിൽ നടന്നു.
ബഹ്റൈൻ സെൻറ് പോൾസ് മാർത്തോമ പാരിഷിൽ ദു:ഖവെള്ളി ശുശ്രൂഷകൾ ദേവാലയത്തിൽ വികാരി ജോർജ് നൈനാെൻറ കാർമികത്വത്തിൽ രാവിലെ എട്ട് മുതൽ നടന്നു. സെൻറ് ഗ്രിഗോറിയോസ് ക്നാനായ ദേവാലയത്തിലെ ദു:ഖ വെള്ളി ആരാധന ആൽ റാജ സ്കൂൾ ആഡിറ്റോറിയത്തിൽ വികാരി റവ. ഫാദർ ഏലിയാസ് സ്കറിയായുടെ കാർമ്മികത്വത്തിൽ രാവിലെ എട്ട് മുതൽ ഉച്ചക്കുശേഷം 3.30 വരെ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.