മനാമ: ബഹ്റൈൻ മലയാളി കത്തോലിക്ക കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ യേശുക്രിസ്തുവിെൻറ പീഡാനുഭവത്തിെൻറയും കുരിശുമരണത്തിെൻറയും ഓർമ ആചരിച്ച് ദുഃഖ വെള്ളി ശുശ്രൂഷകൾ ഇസാ ടൗൺ സേക്രഡ് ഹാർട്ട് സ്കൂളിൽ നടന്നു. അവർ ലേഡി ഓഫ് അറേബ്യ കത്തീഡ്രൽ റെക്ടർ ഫാ. സജി തോമസ് മുഖ്യ കാർമികത്വം വഹിച്ചു.
ശുശ്രൂഷകൾക്ക് മനാമ തിരുഹൃദയ ദേവാലയം വികാരി ഫാ. ഫ്രാൻസിസ് ജോസഫ്, ഫാ. ലിജോ എബ്രഹാം, ഫാ.എബിൻ എബ്രഹാം എന്നിവർ സഹ കാർമികത്വം വഹിച്ചു.
പീഡാനുഭവ ചരിത്രവായനകൾ, കുരിശാരാധന, വി. കുർബാന സ്വീകരണം എന്നിവ നടന്നു. സ്കൂൾ മൈതാനിയിൽ നടന്ന പാപ പരിഹാര പ്രദക്ഷിണത്തിൽ (കുരിശിെൻറ വഴി) വൈദികരും ഏഴായിരത്തിലധികം വരുന്ന വിശ്വാസികളും പങ്കെടുത്തു. അതിനുശേഷം കുരിശുരൂപം വണങ്ങലും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.