മനാമ: ബഹ്റൈന്‍ ദേശീയദിനത്തില്‍ പങ്കാളിയായി ഗൂഗിള്‍ സെര്‍ച് എൻജിനും. ബഹ്റൈന്‍ ദേശീയപതാകയുടെ ചിത്രം ഡൂഡ്ൽ ആയി ഉള്‍പ്പെടുത്തിയാണ് ഗൂഗിൾ ദേശീയദിനം ആഘോഷിച്ചത്. വിവിധ മേഖലകളില്‍ രാജ്യം കൈവരിച്ച നേട്ടവും പുരോഗതിയും സംബന്ധിച്ച് ചെറിയ കുറിപ്പും നല്‍കിയിരുന്നു.
ദേശീയ ദിനാഘോഷം, ഹമദ് രാജാവ് അധികാരമേറ്റതിന്റെ വാർഷികം, അനുബന്ധ ദേശീയ ഇവന്റുകൾ എന്നിവ ഗൂഗിൾ അവതരിപ്പിച്ചു. വെബ്സൈറ്റ് സന്ദർശിക്കുമ്പോൾ, നീലാകാശത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ പതാക ഉയർന്നു നിൽക്കുന്നത് കാണാം. ഡൂഡിൽ ക്ലിക്ചെയ്യുമ്പോൾ, പറക്കുന്ന പതാകയുടെ നിറത്തിൽ ഫയർവർക്ക്സ് ആനിമേഷൻ ദൃശ്യമാകും.
ഡൂഡിൽ ക്ലിക് ചെയ്യുമ്പോൾ ബഹ്റൈൻ ദേശീയ ദിനം സംബന്ധിച്ച പേജും ദൃശ്യമാകും. ബഹ്റൈൻ സംസ്കാരവും ചരിത്രവും, വികസന ചരിത്രം എന്നിവ പേജിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.