മനാമ: നിയാർക്ക് വാർഷിക പരിപാടിയോട് അനുബന്ധിച്ച് പ്രൊഫ. ഗോപിനാഥ് മുതുകാട് ബഹ്‌റൈൻ കേരളീയ സമാജത്തിൽ തിങ്ങി നി റഞ്ഞ സദസിൽ അവതരിപ്പിച്ച മോട്ടിവേഷൻ ക്ലാസ്സ് വേറിട്ട പരിപാടിയായി. സാമൂഹിക തിൻമകൾക്കും ലഹരി ഉപയോഗത്തിനും അല സതക്കും എല്ലാം എതിരായുള്ള ക്ലാസ് കഴിഞ്ഞപ്പോൾ വികാരഭരിതമായ മുഹൂർത്തങ്ങൾക്കും വേദിയായി. ഒരാൾ പരിപാടി കഴിഞ്ഞ ഉടനെ മുതുകാടിനെ കണ്ട് താൻ മദ്യപാന സ്വഭാവം മാറ്റുമെന്ന പ്രതിജ്ഞ എടുത്തതായി അറിയിച്ചു.
അതിന് ശേഷം സംഘാടക സമിതി ജോയിൻറ് കൺവീനർ മനോജ് മാത്യുവിനെ കണ്ട് ആ വ്യക്തി മൊബൈൽ നമ്പർ കൈമാറുകയും മദ്യപാനത്തിന് ചെലവഴിച്ചിരുന്ന തുക മാസാമാസം ഭിന്നശേഷി കുട്ടികൾക്കായി നൽകും എന്നറിയിച്ചു.
ഒട്ടനവധി കുട്ടികളും രക്ഷിതാക്കളും സദസ്സിൽ നിന്നും മൊബൈൽ ഉപയോഗം അടക്കമുള്ള കാര്യങ്ങളെ സംബന്ധിച്ച് സംശയങ്ങൾ ചോദിച്ചു. മാജിക്കിലൂടെ ജീവിത യാഥാർഥ്യങ്ങൾ മനസ്സിലാക്കികൊടുത്ത മുതുകാട് സദസിനെ മൂന്ന് മണിക്കൂർ നേരം പിടിച്ചിരുത്തി. സമാജത്തിെൻറ കാർപാർക്കിങ്ങിൽ വലിയ സ്ക്രീൻ സ്ഥാപിച്ചു പുറത്തും ആളുകൾ പരിപാടി കണ്ടു. നിയാർക്ക് മൂന്നാം വാർഷികം വൻ വിജയമാക്കിയ ഏവർക്കും സംഘാടക സമിതി കൃതജ്ഞത രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.