മനാമ: ജനങ്ങള്‍ക്കാവശ്യമായ സുരക്ഷ ഉറപ്പുവരുത്തുന്നതിന് പൊലീസ് വിഭാഗത്തിെൻറ ശ്രമം ശാഘനീയമാണെന്ന് ദക്ഷിണ മേഖല ഗവര്‍ണര്‍ ശൈഖ് ഖലീഫ ബിന്‍ അലി ബിന്‍ ഖലീഫ ആല്‍ ഖലീഫ വ്യക്തമാക്കി. ഈസ ടൗണ്‍ പൊലീസ് സ്റ്റേഷന് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരക്ഷ ശക്തിപ്പെടുത്തുന്നതിനും കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ദക്ഷിണ ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് എടുത്തു കൊണ്ടിരിക്കുന്ന നടപടി ക്രമങ്ങളില്‍ അദ്ദേഹം മതിപ്പ് രേഖപ്പെടുത്തി.
എല്ലാ ആഘോഷ വേളകളിലും സുരക്ഷ ശക്തമാക്കുന്നതിന് ആവശ്യമായ ഒരുക്കങ്ങളാണ് പൊലീസ് ഡയറക്ടറേറ്റ് നടത്തുന്നത്. ഈസ ടൗണ്‍ പൊലീസ് സ്റ്റേഷനിൽ എത്തിയ അദ്ദേഹത്തെ ദക്ഷിണ മേഖല പൊലീസ് ഡയറക്ടര്‍ ബ്രിഗേഡിയന്‍ ഹമദ് ബിന്‍ അലി അല്‍ മരിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. പ്രദേശത്തെ സുരക്ഷയുമായി ബന്ധപ്പെട്ട് ഭാവി ആവശ്യങ്ങളൊന്തൊക്കെയാണെന്ന് അദ്ദേഹം ചോദിച്ചറിഞ്ഞു. ഈസ ടൗണ്‍ സെൻറര്‍ സന്ദര്‍ശിക്കുകയും പ്രദേശത്തെ സുരക്ഷാ വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്ത ഗവര്‍ണര്‍ക്ക് അല്‍മരി പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.