മനാമ: വിദ്യാഭ്യാസ രംഗത്തിന് ഭരണനേതൃത്വം വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും ഇത് സുസ്ഥിര വികസന പദ്ധതിയുടെ അവിഭാജ്യ ഘടകമാണെന്നും സതേൺ ഗവർണർ ശൈഖ് ഖലീഫ ബിൻ അലി ആൽ ഖലീഫ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിൻ അലി അൽനുെഎമിയോടൊപ്പം അൽ ഫത്താഹ് സെക്കൻററി സ്കൂൾ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ അക്കാദമിക് വർഷത്തേക്കായി വിദ്യാഭ്യാസ മന്ത്രാലയം നടത്തുന്ന ഒരുക്കങ്ങൾ വിദ്യാഭ്യാസ മന്ത്രി വിശദീകരിച്ചു. സതേൺ ഗവർണറേറ്റിലെ വിദ്യാർഥികൾക്ക് നൽകി വരുന്ന സേവനങ്ങളെക്കുറിച്ചും വിശദമാക്കി. സതേൺ ഗവർണറേറ്റിൽ നഗരവത്കരണം ഉൾപ്പെടെ വലിയ മാറ്റങ്ങൾ വരുന്ന സമയമാണിതെന്ന് ഗവർണർ പറഞ്ഞു. അതിനാൽ വിവിധ മേഖലകളിൽ ഇതിനനുസരിച്ചുള്ള പദ്ധതികൾ സർക്കാർ നിർദേശങ്ങളനുസരിച്ച് ആവിഷ്കരിക്കേണ്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.