മനാമ: ബഹ്റൈൻ ഇൻറർനാഷനൽ എയർപോർട്ട് 2020ൽ കൈകാര്യം ചെയ്തത് 3,00,205 ടൺ കാർഗോ. തലേവർഷത്തേക്കാൾ 3.15 ശതമാനം വർധനയാണ് ഇക്കാലയളവിലുണ്ടായത്.കോവിഡ്-19 മഹാമാരിയെത്തുടർന്ന് ലോകമെങ്ങും കാർഗോ നീക്കത്തിൽ കുറവുണ്ടായിട്ടും നേട്ടം കൈവരിക്കാൻ കഴിഞ്ഞുവെന്ന് ബഹ്റൈൻ എയർപോർട്ട് കമ്പനി (ബി.എ.സി) പറഞ്ഞു.
കഴിഞ്ഞവർഷത്തെ ലോക്ഡൗണുകളുകളും മറ്റ് നിയന്ത്രണങ്ങളും വിതരണ ശൃംഖലയിൽ തടസ്സങ്ങളുണ്ടാക്കി. ഇതേത്തുടർന്ന്, സാമ്പത്തിക പ്രവർത്തനങ്ങൾ വലിയതോതിൽ കുറഞ്ഞു. വിമാന യാത്രക്കാരുടെ എണ്ണത്തിലും കാർഗോ നീക്കത്തിലും കുറവ് വരാൻ നിയന്ത്രണങ്ങൾ കാരണമായി.
ബഹ്റൈൻ ഇൻറർനാഷനൽ എയർപോർട്ട് വഴിയുള്ള യാത്രക്കാരുടെ എണ്ണം കുറഞ്ഞെങ്കിലും ചരക്കുനീക്കത്തിൽ ക്രമാനുഗതമായ വളർച്ചയുണ്ടായതായി ബി.എ.സി ചീഫ് കമേഴ്സ്യൽ ഒാഫിസർ അയ്മൻ സൈനൽ പറഞ്ഞു.
2015 മുതൽ 2020 വരെയുള്ള കാലയളവിൽ 17.079 ശതമാനം വളർച്ചയാണ് കാർഗോ നീക്കത്തിലുണ്ടായത്. പുതിയ പാസഞ്ചർ ടെർമിനൽ പ്രവർത്തനം ആരംഭിച്ചതും പുതിയ എക്സ്പ്രസ് കാർഗോ വില്ലേജിെൻറ നിർമാണവും ഭാവി വളർച്ച ഉറപ്പാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.