ബഹറിനിൽ മലയാളി കടലിൽ മുങ്ങി മരിച്ചു 

മനാമ: ബഹറിനിൽ ജോലി ചെയ്തു വരികയായിരുന്ന മലയാളി കടലിൽ മുങ്ങി മരിച്ചു. തൃശൂർ  സ്വദേശി  അഖിൽ വിശാൽ ചാലിപ്പാട്ട് (31 )ആണ് മരിച്ചത്. ഇന്നലെ രാത്രി കൂട്ടുകാർക്കൊപ്പം ഷെല്ലാക്ക് ബീച്ചിൽ അവധി ആഘോഷിക്കാൻ പോയതായിരുന്നു.

പ്രമുഖ കമ്പനിയായ യൂണിറ്റാഗിന്റെ ക്ളീനിംഗ് വിഭാഗത്തിൽ ബി.ഡി.എഫ് ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു. അവിവാഹിതനാണ്. മൃതദേഹം  സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Tags:    
News Summary - gulf death- gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.