സലാഹ് കാരാടൻ, കെ.എൻ. സുലൈമാൻ മദനി, നാസർ ഇബ്രാഹിം
ബഹ്റൈൻ: വിവിധ ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഇസ്ലാഹി സെൻററുകളുടെ ജി.സി.സി കോഓഡിനേഷൻ കമ്മിറ്റി രൂപവത്കരിച്ചു. ചെയർമാനായി സലാഹ് കാരാടൻ (സൗദി), ജനറൽ കൺവീനറായി കെ.എൻ. സുലൈമാൻ മദനി (ഖത്തർ), ഫിനാൻസ് കൺവീനറായി നാസർ ഇബ്രാഹിം (യു.എ.ഇ) എന്നിവരെ തെരഞ്ഞെടുത്തു.
വൈസ് ചെയർമാന്മാരായി അബൂബക്കർ സിദ്ദീഖ് മദനി (കുവൈത്ത്), അസൈനാർ അൻസാരി (യു.എ.ഇ), ഹുസൈൻ മാസ്റ്റർ (ഒമാൻ) എന്നിവരെയും ജോ. കൺവീനർമാരായി യൂസഫ് കൊടിഞ്ഞി (കെ.എസ്.എ), അബ്ദുറഹ്മാൻ തങ്ങൾ (കുവൈത്ത്), ബഷീർ അൻവാരി (ഖത്തർ), സുധീർ അബൂബക്കർ ചെറുവാടി (ബഹ്റൈൻ), എന്നിവരെയും സമിതി അംഗങ്ങളായി എം. അഹമ്മദ് കുട്ടി മദനി, എം.ടി. മനാഫ് എന്നിവരെയും തെരഞ്ഞെടുത്തു.
യോഗത്തിൽ കെ.എൻ.എം മർകസുദ്ദഅ്വ സെക്രട്ടറി അഹമ്മദ് കുട്ടി മദനി അധ്യക്ഷത വഹിച്ചു. എൻ.എം. അബ്ദുൽ ജലീൽ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഡോ. അനസ് കടലുണ്ടി, മനാഫ് മാസ്റ്റർ, ഷമീർ വലിയവീട്ടിൽ, അസ്കർ ഒതായി, ഇബ്രാഹിം കുട്ടി സലഫി, സാബിർ ഷൗക്കത്ത്, ഷാജഹാൻ എന്നിവർ സംസാരിച്ചു. കെ.എൻ.എം സംസ്ഥാന സെക്രട്ടറി ഡോ. ജാബിർ അമാനി സ്വാഗതവും അസൈനാർ അൻസാരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.