മനാമ: ഇന്ത്യയൂടെ 78ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘ഇന്ത്യ ക്വിസ്’ മത്സരം ഇന്ന് തുടങ്ങും. ഇന്ത്യൻ സ്വാതന്ത്ര്യസമരം, ചരിത്രം, സംസ്കാരം തുടങ്ങിയവ അടുത്തറിയാൻ എല്ലാവർക്കും അവസരമൊരുക്കുന്ന രീതിയിലാണ് ക്വിസ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ബഹ്റൈനിൽ താമസിക്കുന്നവർക്ക് മത്സരത്തിൽ പങ്കെടുക്കാം.
ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ടവയായിരിക്കും മത്സരത്തിന്റെ ചോദ്യങ്ങൾ. 30 ദിവസങ്ങളിലായി ചോദ്യങ്ങൾ ഗൾഫ് മാധ്യമം ദിനപത്രത്തിലും വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും. ഓൺലൈനായാണ് ഉത്തരം രേഖപ്പെടുത്തേണ്ടത്. ശരിയുത്തരമയക്കുന്നവരിൽനിന്ന് നറുക്കിട്ട് ഓരോ ദിവസവും രണ്ട് വിജയികളെ പ്രഖ്യാപിക്കും. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും.
ഉത്തരം സമർപ്പിക്കുന്നതിന് പത്രത്തിൽ കൊടുത്തിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്യുകയോ https://www.madhyamam.com/freedomquiz-bahrain ലിങ്ക് വഴി വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം.
ന്യൂ ഇന്ത്യ അഷുറൻസ്, സഹ്റത് അൽ ഖലീജ്, ക്ലിക്കോൺ എന്നീ കമ്പനികളുമായി സഹകരിച്ചാണ് ഇന്ത്യ ക്വിസ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.