Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗൾ​ഫ്​ മാ​ധ്യ​മം...

ഗൾ​ഫ്​ മാ​ധ്യ​മം ‘ഇ​ന്ത്യ ക്വി​സ്​’ ഇ​ന്നു​മു​ത​ൽ

text_fields
bookmark_border
india quiz
cancel

മ​നാ​മ: ​ഇ​ന്ത്യ​യൂ​ടെ 78ാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഗ​ൾ​ഫ്​ മാ​ധ്യ​മം സം​ഘ​ടി​പ്പി​ക്കു​ന്ന ‘ഇ​ന്ത്യ ക്വി​സ്​’ മ​ത്സ​രം ഇ​ന്ന് തു​ട​ങ്ങും. ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​രം, ച​രി​ത്രം, സം​സ്​​കാ​രം തു​ട​ങ്ങി​യ​വ അ​ടു​ത്ത​റി​യാ​ൻ എ​ല്ലാ​വ​ർ​ക്കും​ അ​വ​സ​ര​മൊ​രു​ക്കു​ന്ന രീ​തി​യി​ലാ​ണ് ക്വി​സ്​ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ബ​ഹ്​​റൈ​നി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാം.

ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​യാ​യി​രി​ക്കും മ​ത്സ​ര​ത്തി​ന്റെ ചോ​ദ്യ​ങ്ങ​ൾ. 30 ദി​വ​സ​ങ്ങ​ളി​ലാ​യി ചോ​ദ്യ​ങ്ങ​ൾ ഗ​ൾ​ഫ് മാ​ധ്യ​മം ദി​ന​പ​ത്ര​ത്തി​ലും വെ​ബ്സൈ​റ്റി​ലും പ്ര​സി​ദ്ധീ​ക​രി​ക്കും. ഓ​ൺ​ലൈ​നാ​യാ​ണ് ഉ​ത്ത​രം രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​ത്. ശ​രി​യു​ത്ത​ര​മ​യ​ക്കു​ന്ന​വ​രി​ൽ​നി​ന്ന് ന​റു​ക്കി​ട്ട് ഓ​രോ ദി​വ​സ​വും ര​ണ്ട് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കും. വി​ജ​യി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ക്കും.

ഉ​ത്ത​രം സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് പ​ത്ര​ത്തി​ൽ കൊ​ടു​ത്തി​രി​ക്കു​ന്ന ക്യു.​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്യു​ക​യോ https://www.madhyamam.com/freedomquiz-bahrain ലി​ങ്ക് വ​ഴി വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക​യോ ചെ​യ്യാം.

ന്യൂ ​ഇ​ന്ത്യ അ​ഷു​റ​ൻ​സ്, സ​ഹ്​​റ​ത്​ അ​ൽ ഖ​ലീ​ജ്, ക്ലി​ക്കോ​ൺ എ​ന്നീ ക​മ്പ​നി​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഇ​ന്ത്യ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf MadhyamamBahrain NewsIndia Quiz
News Summary - Gulf Madhyamam-India Quiz from monday onwards
Next Story