മനാമ: അന്താരാഷ്ട്രതലത്തിൽ സ്വകാര്യ യൂനിവേഴ്സിറ്റികൾക്കിടയിൽ മികവുമായി ഗൾഫ് യൂനിവേഴ്സിറ്റി. വിദ്യാഭ്യാസം, ഗവേഷണം എന്നീ മേഖലകളിൽ റീജനൽ തലത്തിൽ രണ്ടാം സ്ഥാനവും ബഹ്റൈനിൽ ഒന്നാം സ്ഥാനവുമാണ് കരസ്ഥമാക്കിയിട്ടുള്ളത്. സുസ്ഥിരത, ശാസ്ത്ര ഗവേഷണങ്ങൾക്കുള്ള ഫണ്ടിങ് എന്നീ വിഷയങ്ങളിൽ അംഗീകൃത മാനദണ്ഡങ്ങളനുസരിച്ച് മികവ് പുലർത്താനായതായി വിലയിരുത്തി.
ഊർജോപഭോഗം കുറഞ്ഞ ഉപകരണങ്ങളും സ്മാർട്ട് കെട്ടിടങ്ങളും നവീന ഊർജപദ്ധതികളുടെ ഉപയോഗവുമാണ് റീജനൽ തലത്തിൽ യൂനിവേഴ്സിറ്റിക്ക് രണ്ടാം സ്ഥാനം നേടിക്കൊടുത്തത്.നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ സ്റ്റാഫുകൾക്കും യൂനിവേഴ്സിറ്റി പ്രസിഡന്റ് ഡോ. മുന റാഷിദ് അൽ സയാനി പ്രത്യേകം നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.