ശ്രീ​നാ​രാ​യ​ണീ​യ സ​മൂ​ഹം ര​ക്ഷാ​ധി​കാ​രി കെ.​ജി. ബാ​ബു​രാ​ജ​ൻ ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി​യി​ൽ ച​ട​ങ്ങു​ക​ൾ

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി ഉ​ന്ന​ത​വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ ആ​ദ​രി​ച്ചു

മ​നാ​മ: പ​ത്ത്, 12 ക്ലാ​സു​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ശി​വ​ഗി​രി മ​ഠം സ​ന്യാ​സി ശ്രേ​ഷ്ഠ​ൻ ശി​വ​നാ​രാ​യ​ണ തീ​ർ​ഥ കു​ട്ടി​ക​ൾ​ക്ക് ഉ​പ​ഹാ​രം ന​ൽ​കു​ക​യും അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്തു.

പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ൻ ജേ​താ​വും ബ​ഹ്റൈ​ൻ ശ്രീ​നാ​രാ​യ​ണീ​യ സ​മൂ​ഹം ര​ക്ഷാ​ധി​കാ​രി​യു​മാ​യ കെ.​ജി. ബാ​ബു​രാ​ജ​ൻ നി​ല​വി​ള​ക്ക് കൊ​ളു​ത്തി ച​ട​ങ്ങു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ന്ത്യ​ൻ സ്കൂ​ൾ ഭ​ര​ണ​സ​മി​തി അം​ഗ​വും ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി കു​ടും​ബാം​ഗ​വു​മാ​യ മി​ഥു​ൻ മോ​ഹ​ൻ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ചെ​യ​ർ​മാ​ൻ സ​നീ​ഷ് കു​റു​മു​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു​രാ​ജ് രാ​ജ​ൻ സ്വാ​ഗ​ത​വും വൈ​സ് ചെ​യ​ർ​മാ​ൻ സ​തീ​ഷ് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന സൊ​സൈ​റ്റി​യു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന ഒ​രു കു​ട്ടി​ക്ക് വി​ദ്യാ​ഭ്യാ​സ സ​ഹാ​യം ന​ൽ​കു​മെ​ന്നും കൂ​ടു​ത​ൽ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Gurudeva Social Society felicitates high achievers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-06 07:06 GMT