മനാമ: ഹജ്ജ് നിർവഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്ന കരുനാഗപ്പള്ളി ശൂരനാട് സ്വദേശി വിളയിലയ്യത്ത് ഷാഹുൽ ഹമീദ് (73) ബഹ്റൈൻ വിമാനത്താവളത്തിൽ നിര്യാതനായി. ഷെഡ്യൂൾ പ്രകാരം ഒക്ടോബർ രണ്ടിന് നാട്ടിലേക്ക് മടങ്ങാനിരുന്ന ഷാഹുൽ ഹമീദ് ശാരീരികാസ്വാസ്ഥ്യം മൂലമാണ് നേരത്തെ തിരിച്ചുപോയത്. ‘ഗൾഫ് എയർ’ വിമാനത്തിലായിരുന്നു യാത്ര. മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ. മക്കൾ: ജലീല, റജുല, റുഷ്ദ, ലാലുദ്ദീൻ, ഷാബിത്, അൻസർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.