മനാമ: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിന് പോകാന്‍ ഉദ്ദേശിക്കുന്നവര്‍ ഹജജ് ഗ്രൂപ്പുകളില്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി ശഅ്ബാന്‍ 30 നായിരിക്കുമെന്ന് നീതിന്യായ-ഇസ്‌ലാമിക കാര്യ-ഔഖാഫ് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ ആല്‍ ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന ഹജ്ജ്-ഉംറ കാര്യ ഉന്നതാധികാര സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹജ്ജ് സീസണ്‍ വിജയിപ്പിക്കുന്നതിനും തീര്‍ഥാടകര്‍ക്കാവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിനും സൗദി ഭരണകൂടത്തിെൻറ നടപടികള്‍ക്ക് യോഗം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. കഴിഞ്ഞ 1400 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഹറം സാക്ഷിയാകുന്നത്. ഉന്നതാധികാര സമിതിയംഗങ്ങളുടെ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം പ്രത്യേകം ശ്ലാഘിച്ചു.
സൗദി ഹജ്ജ് മന്ത്രാലയത്തിെൻറ മാനദണ്ഡങ്ങളനുസരിച്ച് പ്രവര്‍ത്തിക്കാന്‍ രാജ്യത്തെ മുഴുവന്‍ അംഗീകൃത ഹജ്ജ് ഗ്രൂപ്പുകളും ബാധ്യസ്ഥരാണ്. ഇപ്രാവശ്യം യാത്ര ചെയ്യുന്ന എല്ലാ തീര്‍ഥാടകരും ശഅ്ബാന്‍ മാസം അവസാനിക്കുന്നതിന് മുമ്പായി സൗദി ഹജ്ജ് കാര്യ മന്ത്രാലയത്തിെൻറ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നാണ് നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട കരാറില്‍ ബഹ്‌റൈന്‍ ഹജജ് മിഷനും സൗദി ഹജ്ജ് കാര്യ മന്ത്രാലയവുമായി ഒപ്പുവെച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. അതിനാല്‍ ഹജ്ജിനുദ്ദേശിക്കുന്നവര്‍ എത്രയും പെട്ടെന്ന് അംഗീകാരമുള്ള ഹജ്ജ് ഗ്രൂപ്പുകളില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഹജ്ജ്- ഉംറ ഉന്നതാധികാര സമിതി പൊതുജനങ്ങളോട് ഉണര്‍ത്തി. നിശ്ചയിക്കപ്പെട്ട സമയത്തിന് മുന്നേ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ അപേക്ഷ തള്ളിപ്പോകാനും സാധ്യതയുണ്ട്. ബഹ്‌റൈന്‍ ഹജ്ജ് മിഷെൻറ 2017ലെ പ്രവര്‍ത്തന-സാമ്പത്തിക റിപ്പോര്‍ട്ടും യോഗത്തില്‍ അവതരിപ്പിച്ചു. അംഗീകാരമില്ലാത്ത ഹജ്ജ് ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്ന ഭീഷണി ചെറുക്കുന്നതിനും ഇത്തരം ഗ്രൂപ്പുകളില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനെക്കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കുന്നതിനും യോഗം അംഗീകാരം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.