മന്ത്രാലയത്തി​െൻറ അംഗീകാരമുള്ള ഹജ്ജ് ഗ്രൂപ്പുകളെ പ്രഖ്യാപിച്ചു

മനാമ: മന്ത്രാലയത്തി​​​െൻറ അംഗീകാരമുള്ള ഹജ്ജ് ഗ്രൂപ്പുകളെ ഇസ്​ലാമിക കാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഹജ്ജ്-^ഉംറ ഉന്നതാധികാര സമിതി പ്രഖ്യാപിച്ചു. ഹജ്ജിനായി വിവിധ ഗ്രൂപ്പുകളില്‍ രജിസ്​റ്റർ ചെയ്യുമ്പോള്‍ ഇസ്​ലാമിക കാര്യ മന്ത്രാലയവുമായിട്ടുള്ള കരാര്‍ ഒപ്പിട്ട ഗ്രൂപ്പാണെന്ന് ഉറപ്പുവരുത്തണമെന്ന് തീര്‍ഥാടനം നടത്താനുദ്ദേശിക്കുന്നവരോട് അധികൃതര്‍ നിര്‍ദേശിച്ചു. ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് കമ്പനിയില്‍ അപകടത്തിനെതിരെ ഇന്‍ഷുര്‍ ചെയ്ത ഗ്രൂപ്പായിരിക്കണമെന്നും നിര്‍ദേശിക്കുന്നുണ്ട്. യാത്രക്ക് മുമ്പ് തീര്‍ഥാടകനെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും സെന്‍ട്രല്‍ ഇന്‍ഫോമാറ്റിക് അതോറിറ്റിയില്‍ നല്‍കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. യാത്ര പുറപ്പെടുന്നത് മുതല്‍ ആറ് മാസമെങ്കിലും പാസ്പോര്‍ട്ട്, വിസ എന്നിവക്ക് കാലാവധി ഉണ്ടെന്നും തീര്‍ഥാടകര്‍ ഉറപ്പുവരുത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അംഗീകാരമില്ലാത്തതൂം വ്യാജവുമായ ഹജ്ജ് ഗ്രുപ്പുകളില്‍ പേര് രജിസ്​റ്റർ ചെയ്ത് കബളിപ്പിക്കപ്പെടാനിടയാക്കരുതെന്നും അത്തരം ഗ്രൂപ്പുകളെക്കുറിച്ച് വിവരം ലഭിച്ചാല്‍ ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും ഉണര്‍ത്തിയിട്ടുണ്ട്. നിര്‍ദേശിക്കപ്പെട്ടിട്ടുള്ള പ്രതിരോധ വാക്സിനുകള്‍ അതാത് സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഉന്നതാധികാര സമിതി അറിയിച്ചിട്ടുണ്ട്്. 

Tags:    
News Summary - hajj-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.