മനാമ: ഹജജ് കഴിഞ്ഞ് സൗദിയിൽനിന്ന് നാട്ടിലേക്ക് പോകുന്നതിനിടെ കൊല്ലം സ്വദേശി ബഹ്റൈനിൽ നിര്യാതനായി. ക ൊല്ലം ശാസ്താംകോട്ട ആയിക്കുന്നം ചേമ്മാത്തുതറയിൽ പുത്തൻവീട്ടിൽ ശംസുദ്ദീൻ ഇസ്മായിൽകുഞ്ഞ് (60) ആണ് മരിച്ചത ്. സൗദിയിൽനിന്ന് ബഹ്റൈൻ വഴി തിരുവനന്തപുരത്തേക്ക് പോകാൻ എത്തിയ ഇദ്ദേഹം സഞ്ചരിച്ചിരുന്ന ഫ്ലൈറ്റ് ബഹ്റൈനിൽ തകരാറായി. ഇതിനെത്തുടർന്ന് ഫ്ലൈറ്റ് റദ്ദാക്കുകയും തുടർന്ന് ഇദ്ദേഹം ഉൾപ്പെടെയുള്ള യാത്രികരെ ഹോട്ടലിൽ താമസിപ്പിക്കുകയും ചെയ്തു.
അടുത്തദിവസം യാത്രക്ക് സമയമായപ്പോൾ ശംസുദ്ദീന് സുഖമില്ലാതാകുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വാർഡിൽ രണ്ട് ദിവസം കഴിഞ്ഞ ഇദ്ദേഹത്തെ ആരോഗ്യനില വഷളായതിനെ തുടർന്ന് അത്യാഹിത വാർഡിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ നാലുദിവസമായി വെൻറിലേറ്ററിലായിരുന്നു. റിട്ട.അറബി അധ്യാപകനായ ഇദ്ദേഹം സ്വകാര്യ ഗ്രൂപിെൻറ ഹജ്ജ് യാത്രാസംഘത്തിലെ അംഗമായിരുന്നു. ഭാര്യ: സുലൈഖാബീവി. മക്കൾ ഷമീർ, നൗഫൽ. മരുമകൾ: ഹസീനബീവി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.