മനാമ: ഹലാത്ത് ക്രിക്കറ്റ് ക്ലബിന്റെ പുതിയ സീസണിലേക്കുള്ള 2024-2025 ജഴ്സി പ്രകാശനം ചെയ്തു. ഡ്രീം ഫ്രൻഡ്സ് ക്യാപ്റ്റൻ സനുഷ്, ഹലാത്ത് ടീം അംഗം ദീപക് എന്നിവർ ചേർന്ന് ഹലാത്ത് ക്യാപ്റ്റൻ സല്ലു കൊടിയമ്മക്ക് ട്രെൻഡ്സ് സ്പോൺസർ ചെയ്ത ജഴ്സി നൽകിയാണ് പ്രകാശനം ചെയ്തത്. സല്ലാക്കിൽ നടത്തിയ ചടങ്ങിൽ ലത്തീഫ് കൊടിയമ്മ അധ്യക്ഷത വഹിച്ചു. കാദർ പൊവ്വൽ ഉദ്ഘാടനം നിർവഹിച്ചു. ശേഷം സീസൺ 2023ലെ മികച്ച കളിക്കാർക്കുള്ള അവാർഡും ചടങ്ങിൽ കൈമാറി. മികച്ച ബാറ്റ്സ്മാൻ, മികച്ച ഓൾറൗണ്ടർ, മികച്ച ബൗളറായി നിഷാദ് പടിക്കലിനെയും മികച്ച വാല്യുബിൾ പ്ലെയറായി അസറുദ്ദീൻ അക്കുവിനെയും തെരഞ്ഞെടുത്തു.
മികച്ച ഫീൽഡറായി അനൂപും മികച്ച വിക്കറ്റ് കീപ്പറായി അഷ്വീറും അവാർഡുകൾ കരസ്ഥമാക്കി. ഹലാത്ത് ക്രിക്കറ്റ് ക്ലബിന്റെ മികച്ച പ്ലെയറായി സെല്ലു കോടിയമ്മയെയും മികച്ച മാനേജറായി ലത്തീഫ് കൊടിയമ്മയെയും മികച്ച ബ്രേക്ക് ത്രൂ പ്ലെയറായി അഖിലിനെയും ഹാൾ ഓഫ് ഫെയിമായി രാജീവ് ഉല്ലാസിനെയും തിരഞ്ഞെടുത്തു. മാനേജ്മെന്റ് അംഗമായ ഇർഷാദ് നന്ദി പറഞ്ഞു. മാനേജ്മെന്റ് അംഗങ്ങളായ സുമേഷ്, ഇർഷാദ്, ജവാദ് പൊവ്വൽ, സെല്ലു, നിഷാദ്, രാജീവ്, ലത്തീഫ്, ഖാദർ, ഫൈസൽ, അക്കു എന്നിവരും മറ്റ് ക്ലബ് അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.