മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വനിത വിഭാഗം മനാമ ഏരിയ ഓൺലൈൻ ആരോഗ്യ ക്ലാസ് സംഘടിപ്പിച്ചു. മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ഗൈനക്കോളജി വിഭാഗം ഡോ. സുരയ്യ ഹമീദ്, ജനറൽ മെഡിസിൻ വിഭാഗം ഡോ. ബീന വേണുഗോപാൽ എന്നിവർ സ്തനാർബുദത്തെക്കുറിച്ചും സ്ത്രീജന്യ രോഗങ്ങളെക്കുറിച്ചും സംശയ ദുരീകരണം നടത്തി. ആർത്തവ വിരാമത്തോടനുബന്ധിച്ച് സ്ത്രീകളിലുണ്ടാകുന്ന മാനസികവും ശാരീരികവുമായ അസ്വസ്ഥതകളെക്കുറിച്ചും ഡോ. സുരയ്യ ഹമീദ് വിശദീകരിച്ചു.
ആഹാരത്തിെൻറ നിറവും ഭംഗിയും കൂട്ടാൻ ഉപയോഗിക്കുന്ന രാസവസ്തുക്കൾ ശരീരത്തിെൻറ ആന്തരികാവയവങ്ങളെ നശിപ്പിക്കുന്നവയാണെന്നും ഓരോ കുടുംബത്തിെൻറയും ആരോഗ്യം സ്ത്രീകളുടെ കൈകളിലാണെന്നും ഡോ. ബീന വേണുഗോപാൽ പറഞ്ഞു. ചിട്ടയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും ജീവിതശൈലീ രോഗങ്ങളെ ഒരു പരിധിവരെ തടഞ്ഞുനിർത്താൻ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. വനിത വിഭാഗം മനാമ ഏരിയ ഓർഗനൈസർ റഷീദ സുബൈർ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ നൂറ ഷൗക്കത്തലി സ്വാഗതം പറഞ്ഞു. ഫരീദ നസീമിെൻറ പ്രാർഥനയോടെ ആരംഭിച്ച പരിപാടിയിൽ ശംല ശരീഫ് നന്ദി പറഞ്ഞു. ഏരിയ സെക്രട്ടറി ഫസീല ഹാരിസ് പരിപാടി നിയന്ത്രിച്ചു. സഫ്രീന ഫിറോസ്, ഷബീഹ ഫൈസൽ, ജമീല അബ്ദുറഹ്മാൻ, അമീറ ഷഹീർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.