മനാമ: ബഹ്റൈനിലെ മലയാളി സമൂഹത്തിൽ ഹൃദയാഘാത മരണനിരക്ക് കുത്തനെ കൂടുന്നു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഹൃദയസംബന ്ധമായ അസുഖങ്ങളെ തുടർന്ന് മരണപ്പെട്ട മലയാളികളുടെ എണ്ണം നിരവധിയായിരുന്നു. കഴിഞ്ഞ ആറുദിവസത്തിനുള്ളിൽ കുഴഞ്ഞ ുവീണ് മരിച്ചവരുടെ എണ്ണം നാലാണ്. ഇതിൽ നാലുപേരും അമ്പതിന് താഴെ പ്രായമുള്ളവർ. രണ്ടുപേർ 40 ന് താഴെ പ്രായമുള്ളവര ുമാണ്. മലയാളി സമൂഹത്തിൽ ഹൃദ്രോഗികളുടെ എണ്ണം കൂടുതലാണെന്നാണ് മെഡിക്കൽ ക്യാമ്പുകളിൽ നിന്നും ആശുപത്രികളിൽ നിന്നും ലഭിക്കുന്ന പ്രാഥമിക സൂചനകൾ. അമിത രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോളിെൻറ വർധന എന്നിവ പ്രവാസ സമൂഹത്തിൽ നല്ലൊരു ശതമാനത്തെ ബാധിച്ചിട്ടുണ്ട്.
തങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് കാര്യമായ ശ്രദ്ധയില്ലാത്തതാണ് പലരെയും ദുരന്തങ്ങളിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നതെന്ന് ഡോക്ടർമാർ പറയുന്നു. ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുേമ്പാൾ താൽക്കാലിക ശമനത്തിനായി വേദന സംഹാരികൾ വാങ്ങിക്കഴിക്കുകയും സ്വയം ചികിത്സ നടത്തുകയും ചെയ്യുന്ന മലയാളികളുടെ എണ്ണവും വർച്ചിട്ടുണ്ട്. ഇെതല്ലാം അപകടങ്ങളിലേക്ക് നയിക്കുന്ന ഘടകങ്ങളാണെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
തുടർച്ചയായി വിവിധ പ്രവാസി സാമൂഹിക സംഘടനകൾ മെഡിക്കൽ ക്യാമ്പുകൾ നടത്തുന്നുണ്ടെങ്കിലും അതിൽ പെങ്കടുക്കുന്നവരിൽ പലരും പരിശോധന ഫലങ്ങൾ കൈപ്പറ്റാൻ എത്തുന്നില്ലെന്നും ചൂണ്ടിക്കാട്ടെപ്പടുന്നു.
അതിനാൽ പെങ്കടുത്തവർക്ക് വാട്ട്സാപ്പ് വഴി സംഘാടകർ പരിശോധന ഫലം അയച്ചുകൊടുക്കുകയാണ് പതിവ്. എന്നാൽ ഫലങ്ങളിൽ ആരോഗ്യ പ്രശ്നങ്ങളുള്ളതായി കണ്ടെത്തുന്നവർ തുടർ ചികിത്സ നടത്തുന്നുണ്ടോ എന്നതിനും വ്യക്തതയില്ലാത്ത അവസ്ഥയാണ്. മെഡിക്കൽ ക്യാമ്പുകളിൽ നിന്നും തുടർചികിത്സക്ക് എത്തുന്നവരുടെ എണ്ണം കുറവാണെന്നും ആശുപത്രി വൃത്തങ്ങളും സൂചിപ്പിക്കുന്നു. കൃത്യമായ ആരോഗ്യബോധവത്ക്കരണം സാധ്യമാകുകയും ഒാരോ മലയാളിയും സ്വന്തം ആരോഗ്യനിലയെക്കുറിച്ച് അറിഞ്ഞിരിക്കുകയും വേണമെന്നതാണ് പ്രാഥമിക പാഠം. തങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന സ്വന്തം കുടുംബത്തിനോട് ചെയ്യുന്ന നീതികൂടിയാകും അതെന്നും മലയാളി സാമൂഹിക പ്രവർത്തകർ പ്രവാസികളെ ഒാർമ്മിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.