ഹൃദയാഘാതം: തൃശൂർ സ്വദേശി ബഹ്റൈനിൽ മരിച്ചു

മനാമ: ഹൃദയാഘാതത്തെ തുടർന്ന് പ്രവാസിയായ തൃശൂർ സ്വദേശി ബഹ്റൈനിൽ മരിച്ചു. ഗുരുവായൂർ പൂവത്തൂർ കണ്ടയിങ്ങാട് പോവിൽ വിജയൻ (54) ആണ് മരിച്ചത്. ബഹ്റൈനിലെ അവാലിയിലെ താമസ സ്ഥലത്ത് ഞായറാഴ്ച രാവിലെ ഏഴരയോടെ കിടക്കയിൽ നിന്ന് താഴെ വീണ് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

രക്തസമ്മർദ്ദ രോഗിയായിരുന്നെന്നും ഹൃദയാഘാതം മൂലമുള്ള മരണമായിരുന്നെന്നും ബഹ്റൈനിലുള്ള ബന്ധുക്കൾ പറഞ്ഞു. മൃതദേഹം നാട്ടിൽ കൊണ്ടു പോകാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. കുടുംബം നാട്ടിലാണ്. ഭാര്യ: വിജി. മകൾ നീലിമ വിവാഹിതയാണ്. ജയൻ, സിദ്ധാർഥൻ, ജനാർദ്ദനൻ എന്നീ സഹോദരൻമാർ ബഹ്റൈനിലുണ്ട്.

Tags:    
News Summary - Heart Attack: Thrissur Native dead in Bahrain -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.