മനാമ: ബഹ്​റൈനിലെ കാലാവസ്ഥ ഡയറക്​ടേറ്റ്​ കഴിഞ്ഞ ദിവസം പുറത്തുവിട്ട വെളിപ്പെടുത്തൽ ലോകത്തെ അമ്പരപ്പിച്ചിരി ക്കുന്നു. കഴിഞ്ഞ 117 വർഷത്തിനുള്ളിലെ ഏറ്റവും വലിയ ചൂടുള്ള ജൂണാണ്​ കഴിഞ്ഞുപോയത്​ എന്നാണത്​​. രാജ്യത്ത്​ സംഭവി ച്ച ഇൗ താപവ്യതിയാനം വരുംനാളുകളിൽ വർധിക്കുമെന്ന ആശങ്കയും ഇതോടൊപ്പം അധികൃതർ പങ്കുവെക്കുന്നുണ്ട്​. ഇൗ അവസരത് തിൽ ലോകകാലാവസ്ഥക്ക്​ സംഭവിച്ചുക്കൊണ്ടിരിക്കുന്ന മാറ്റങ്ങളും അന്തരീക്ഷത്തി​​​െൻറ പുതിയ പ്രവണതകളുമാണ്​ ബ ഹ്​റൈ​നേയും സമീപ രാജ്യങ്ങളെയും കൂടുതൽ തപിപ്പിക്കുന്നത്​ എന്നാണ്​ ചൂണ്ടിക്കാട്ടുന്നത്​. ഇങ്ങനെ പോയാൽ വരുംന ാളുകളിൽ കൂടുതൽ ചൂട്​ ഉണ്ടാകും എന്നും ശാസ്​ത്രഞ്​ജർ വ്യക്തമാക്കുന്നു. എന്തുക്കൊണ്ടാണ്​ ഇത്തരത്തിൽ വ്യതിയാന ം ഉണ്ടാകുന്നത്​ എന്ന്​ നോക്കാം.

ബഹ്​റൈനിൽ ഇത്തവണ വേനൽ വൈകിയെത്തി; എന്നാൽ
ഇത്തവണ ബഹ്​റൈനിൽ വേ നൽ വൈകിയാണ്​ എത്തിയത്​. സാധാരണയായി ഇവിടെ മേയിലാണ്​ വേനൽ തുടങ്ങുക. എന്നാൽ ഇൗ വർഷം ജൂണോടുകൂടിയാണ്​ വേനൽ ആരംഭിച് ചത്​​. എന്നാൽ ഒരാഴ്​ചക്കുള്ളിൽ കനത്ത ചൂട്​ രേഖപ്പെടുത്തി ജനത്തെ ഞെട്ടിച്ചു. ജൂൺ മാസത്തിലെ താപനില 40 ഡിഗ്രിസെൽഷ ്യസ് കവിഞ്ഞുവെന്നായിരുന്നു റിപ്പോർട്ട്​. മുൻവർഷങ്ങളെക്കാൾ ഇൗ നാളുകളിൽ ശരാശരി 4.5 ഡിഗ്രിസെൽഷ്യസി​​െൻറ വർധനവു ണ്ടായി. ജൂണിലെ ശരാശരി താപനില 36.3 ഡിഗ്രി സെൽഷ്യസായിരുന്നു. ഇത് സാധാരണ നിലയെക്കാൾ 3.9 ഡിഗ്രി സെൽഷ്യസ് കൂടുതലാണ്. 1946 ല െ ജൂണിനുശേഷം രാജ്യത്ത് തുടർന്നുള്ള ജൂണുകളിലെ ശരാശരി താപനിലയിൽ ഏറ്റവും കൂടുതലാണിത്. 2018 ജൂണിൽ ഇത് 35.07 ഡിഗ്രിസെൽഷ്യസായിരുന്നു. രാജ്യത്ത്​ ഇൗ വർഷം വേനലിൽ 50 ഡിഗ്രി സെൽഷ്യസ്​ രേഖപ്പെടുത്തും എന്നാണ്​ പ്രവചനം.

ആഗോള താപനത്തി​​​െൻറ കാരണം
മനുഷ്യരുടെ ഇടപെടലുകളും അതേസമയം പ്രകൃതിയുടെ വിവിധ മാറ്റങ്ങളാലും കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ് തുടങ്ങിയവയുടെ അന്തരീക്ഷത്തിലുള്ള അളവ് ദിനംപ്രതി കൂടുന്നതായി ശാസ്​ത്രലോകം കണ്ടെത്തിയിട്ടുണ്ട്​. ഇൗ വാതകങ്ങളെ ഹരിത ഗൃഹ വാതകങ്ങൾ എന്നും വിളിക്കുന്നുണ്ട്​. ഭൂമിയിലേക്ക്​ എത്തുന്ന സൂര്യപ്രകാശം പ്രതിഫലിച്ച് അന്തരീക്ഷത്തിലേക്ക് ദീർഘതരംഗങ്ങളായിത്തീരുമ്പോൾ ഈ തരംഗങ്ങളിലെ ചൂട് ആഗിരണം ചെയ്ത് ഇൗ വാതകങ്ങൾ ഭൂമിയിലെ ചൂട് വർധിപ്പിക്കുന്നു. ഇതിനെയാണ്​ ‘ഹരിതഗൃഹപ്രഭാവം’ എന്ന് പറയുന്നത്. ആഗോളതാപനത്തി​​​െൻറ ഫലമായി വർധിക്കുന്ന ചൂടി​​​െൻറ ഭൂരിഭാഗവും സമുദ്രങ്ങൾ ആഗിഗരണം ചെയ്യുന്നതിനാൽ സമുദ്രജലം 3000 മീറ്റർ ആഴത്തിൽ വരെ ചൂടാകുന്നുമുണ്ട്​. ഇത്​ സമുദ്രനിരപ്പി​​​െൻറ ഉയർച്ചക്കും കാലാവസ്ഥ മാറ്റങ്ങൾക്കും കടലിലെ ധ്രുവമേഖലകളിലെ മഞ്ഞും ഹിമാനിയും (ഗ്ലേസിയർ) ഉരുകുന്നതിനും കാരണമാക്കുന്നു. സൂര്യ​​​െൻറ ദോഷകരമായ കിരണങ്ങളെ പ്രതിരോധിക്കുന്ന ഒാസോൺ പാളികളുടെ നാശവും ആഗോള താപനത്തിന്​ കാരണമാക്കുന്നുണ്ട്​. ആഗോള താപനംമൂലം ആര്‍ട്ടിക്-അൻറാര്‍ട്ടിക് താപനിലയിലെ മാറ്റം ഇന്ന്​ ലോകം ഏറെ ഉത്​കണ്​ഠയോടെയാണ്​ കാണുന്നത്​. ഉരുകിത്തീരുന്നത്​ വ്യാപകമാകുന്നതിനാൽ 2017 ൽ വേനലിൽ ആർട്ടിക്​ സമുദ്രത്തിൽ 610,000 ചതുരശ്ര മൈൽ പരിധിയിൽ മാത്രമാണ്​​ മഞ്ഞുപാളികൾ കാണപ്പെട്ടത്​. 38 വർ​ഷത്തിനിടയിൽ എട്ടാമത്തെ താഴ്​ന്ന നിലയാണ്​ 2017 ൽ രേഖപ്പെടുത്തിയത്​. മഞ്ഞുപാളികളുടെ ഉരുകിത്തീരൽ യൂറോപ്പിലും വടക്കൻ അമേരിക്കലിലും വെള്ളപ്പൊക്കത്തിനും ചൂട്​ കാറ്റിനും കാരണമാകുന്നു.

‘എൽ നിനോ’ ഗൾഫിൽ കൂടുതൽ മഴ നൽകും, പക്ഷേ
ഗൾഫിൽ അടുത്തകാലത്തായി​ പതിവിന്​ വിപരീതമായി ദിവസങ്ങളോളം മഴ ഉണ്ടാകാറുണ്ട്​. ഇതിനുകാരണം ലോകത്തി​​​െൻറ അന്തരീക്ഷ താപനില താളം തെറ്റുന്നു എന്ന വസ്​തുതയാണ്​. ഇതിന്​ പ്രധാന വില്ലൻ എൽ നിനോ എന്ന പ്രതിഭാസമാണ്​. ഗള്‍ഫ് മേഖലയിൽ മാത്രമല്ല വടക്കേ അമേരിക്കയുടെ തെക്കന്‍ ഭാഗങ്ങളിലും ഇത്തരത്തിൽ പതിവ്​ രീതിക​െള അട്ടിമറിച്ച്​ കനത്ത മഴ പെയ്യുന്നതിന്​ എൽനിനോ പ്രതിഭാസമാണ്​. എന്നാൽ ലോകത്തി​​​െൻറ കൂടുതൽ ഭാഗങ്ങളിലും കനത്ത ചൂട്​ ഉണ്ടാക്കുകയാണ്​ എൽ നിനോ ചെയ്യുന്നത്​. ഇന്ത്യ, ഇന്തോനേഷ്യ, ഓസ്ട്രേലിയ, പെറു തുടങ്ങിയ രാജ്യങ്ങളിൽ കടുത്ത വരൾച്ചയാണ്​ ഇൗ ‘വികൃതി’ സമ്മാനിക്കുന്നത്​. മാത്രമല്ല ഭൂമധ്യരേഖ പ്രദേശത്ത് കനത്ത ചൂട് വർധിക്കാൻ എൽ നിനോ കാരണമാകുകയും ചെയ്യുന്നു. 19-ാം നൂറ്റാണ്ടിലാണ് ഈ പ്രതിഭാസത്തെ പെറുവിലെ മത്​സ്യത്തൊഴിലാളികൾ ​ ​േപരിട്ട്​ വിളിക്കാൻ തുടങ്ങിയത്​​. എങ്കിലും എൽ നിനോ കൂടുതൽ രൗദ്രഭാവം കാണിച്ച്​ തുടങ്ങിയത്​ 20-ാം നൂറ്റാണ്ട്​ മുതലാണ്​. എൽ നിനോ അതി​​​െൻറ തീവ്രത 1997-1998 കാലത്ത്​ പ്രകടിപ്പിച്ചപ്പോൾ ലോകം ഏറെ വിഷമിച്ചു. 2015-2016 കാലത്ത് ഇതി​​​െൻറ സാന്നിധ്യം ഉണ്ടായതി​​​െൻറ ഫലമായി ഇന്ത്യയില്‍ മഴ ഏറ്റവും കുറഞ്ഞുപോയി എന്നതും ഇതിനോട്​ കൂട്ടിവായിക്കണം.

ആമസോൺ കാടി​​​െൻറ നാശം ആഗോളദുരന്തം
ആഗോള ചൂടിനെ തടഞ്ഞുനിർത്തുന്നതിൽ തെക്കേ അമേരിക്കയിലെ ആമസോൺ കാടുകൾ വഹിക്കുന്ന പങ്ക്​ ഏറെ ശ്രദ്ധേയമാണ്​. ഒരുകാലത്ത്​ ഇവിടെയുണ്ടായിരുന്ന 16000 വർഗങ്ങളിലായുള്ള 39000 കോടി മരങ്ങൾ കാർബൺ ​ഡൈ ഒാക്​സയിഡ്​ ഏറ്റുവാങ്ങുന്നതുക്കൊണ്ടായിരുന്നു​ ആമസോൺ കാടിനെ ചൂടി​​​െൻറ ഘാതകൻ എന്ന്​ വിളിച്ചിരുന്നത്​. എന്നാൽ അതെല്ലാം പഴയകഥ. ആമസോൺ കാട്​ ഇപ്പോൾ​ നാശത്തി​​​െൻറ വക്കിലാണ്. ഇത്​ കാർബണി​​​െൻറ വ്യാപനത്തിനും അതുവഴി ആ​ഗോള താപനിലയുടെ വർധനക്കും കാരണമായിരിക്കുന്നു. 2005 ലും 2010 ലും വലിയ തോതിലാണ്​ ആമസോൺ കാട്​ വരണ്ടത്​. അതി​​​െൻറ ഫലമായി കടുത്ത ചൂട്​ ലോകത്തിലേക്ക്​ ഒഴുകിയെത്തി. ഉഷ്ണമേഖല മഴക്കാടുകളിലെ ഏറ്റവും ജൈവവൈവിധ്യമേറിയതും വലിയ മഴക്കാടുമായ ആമസോണി​​​െൻറ നാശം മഴയെയും ബാധിച്ച്​ തുടങ്ങിയിട്ടുണ്ട്​.

എയർക്കണ്ടീഷണറും വാഹനങ്ങളുടെ പുകയും
എയർക്കണ്ടീഷണറുകൾ, വാഹനങ്ങൾ എന്നിവ പുറന്തള്ളിക്കൊണ്ടിരിക്കുന്ന കാർബൺ ഡൈ ഒാക്​സയിഡ്​ അനുദിനം കൂടിവരുന്നു. ഇതുമൂലം അന്തരീക്ഷം ചൂടുപിടിക്കുന്നു. ഗൾഫിൽ എ.സികളുടെ എണ്ണം അഭൂതപൂർവ്വമാണ്​. കഠിനവേനലിൽ മുറികൾക്ക്​ അകവശം തണുപ്പിക്കാൻ എ.സികൾ കൂടുതൽ ​േക്ലശിക്കുകയും ഇതി​​​െൻറ ഫലമായി കൂടുതൽ കാർബൺ മുറിക്ക്​ പുറത്തേക്ക്​ തള്ളുകയും ചെയ്യും. വാഹനങ്ങൾ നിത്യേനെ പെരുകു​േമ്പാൾ അതിൽനിന്നുണ്ടാകുന്ന കാർബണും ഭൗമോപരിതലത്തെ താപമുള്ളതാക്കുന്നു.

കഴിഞ്ഞ വർഷത്തെ ചൂടാണ്​ ചൂട്​
നാസയും നാഷണൽ ഒാഷ്യാനിക്​ ആൻറ്​ അറ്റ്​മോസ്​ഫെറിക്​ അഡ്​മിനിസ്​ട്രേഷനും (എൻ.ഒ.എ.എ) പുറത്തുവിട്ട കണക്കുകളിൽ തെളിയുന്ന ഞെട്ടിക്കുന്ന ഒരു കാര്യമുണ്ട്​. ഇരുപതാം നൂറ്റാണ്ടിൽ രേഖപ്പെടുത്തിയ ശരാശരി താപനിലയെക്കാൾ .79 ഡിഗ്രി സെൽഷ്യസി​​​െൻറ വർധനവാണ്​ 2018 ൽ ഉണ്ടായ ആ​േഗാള താപനില. ലോകത്ത്​ ഏറ്റവും കൂടുതൽ ചൂട്​ അനുഭവപ്പെട്ട നാല്​ വർഷങ്ങളിൽ ഒന്ന്​ കഴിഞ്ഞ വർഷം ആയിരുന്നുവത്രെ.

പ്രതിവിധി എന്ത്​
മനുഷ്യ​​​െൻറ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തികളാണ്​ പ്രകൃതിയുടെ സംരക്ഷിത കവചങ്ങളായ ഒാസോൺ പാളിക​െളയും അന്തരീക്ഷ സന്തുലിതാവസ്ഥയെയും നശിപ്പിച്ചത്​ എന്നുകാണാം. കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ് എന്നിവയുടെ വ്യാപനത്തിൽ ഫാക്​ടറികളും യന്ത്രങ്ങളും വഹിക്കുന്ന പങ്കും വലുതാണ്​. പ്ലാസ്​റ്റികി​​​െൻറ വ്യാപനവും അതുകത്തിക്കുന്നത്​ മൂലമുള്ള ദൂഷ്യവും ഒാരോ ദിനവും കൂട​ുതലായി വരുന്നു. പുനരുപയോഗ ഉൗർജങ്ങളെ പ്രോത്​സാഹിപ്പിക്കുക, കാടും മരവും സംരക്ഷിച്ച്​ ചൂടിനെ പ്രതിരോധിക്കുക, ജലസംരക്ഷണത്തിന്​ കഴിയുന്നതെല്ലാം ചെയ്യുക, പുതുതലമുറക്ക്​ ​പ്രകൃതി സംരക്ഷണത്തി​​​െൻറ പാഠങ്ങൾ പകർന്ന്​ നൽകുക എന്നതെല്ലാം ​ആഗോള താപനത്തിന്​ എതിരായ ഇടപെടലുകളാണ്​.

ബഹ്​​ൈറൻ പരിസ്ഥിതി സുപ്രീം കൗൺസിൽ ബോധവത്​ക്കരണത്തിൽ
ആഗോള താപനത്തെ ചെറുക്കാൻ പ്രാദേശികമായി മരങ്ങളും ചെടികളും വച്ചുപിടിപ്പിക്കാനുള്ള ശക്തമായ ബോധവത്​ക്കരണമാണ്​ ബഹ്​റൈൻ പരിസ്ഥിതി സുപ്രീം കൗൺസിൽ നടത്തുന്നത്​. യു.എന്നുമായി സഹകരിച്ച്​ ജനങ്ങളിൽ പരിസ്ഥിതി അവബോധം ഉൗട്ടിയുറപ്പിക്കാൻ കൗൺസിൽ പുതുമയുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്​. വഴിയോര വൃക്ഷങ്ങൾ നട്ടുവളർത്താനും പാർക്കുകളിലും പൊതുസ്ഥലങ്ങളിലും വ്യാപകമായി മരം നട്ടുപിടിപ്പിക്കാനും കൗൺസിൽ ജനത്തെ ഉപദേശിക്കുന്നുണ്ട്​. അതുപോലെ കണ്ടൽക്കാടുകളുടെ ​സംരക്ഷണത്തിനായി മികച്ച പ്രവർത്തനങ്ങളും നടത്തുന്നുണ്ട്​. ജലം, വൈദ്യുതി മന്ത്രാലയവും പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട്​ പുനരുപയോഗ ഉൗർജം എന്ന ശൈലിയും സൗരോർജത്തിൽ നിന്ന്​ വൈദ്യുതി എന്ന പദ്ധതിയും പ്രോത്​സാഹിപ്പിക്കുന്നത്​ ഹരിതവാതകങ്ങൾ പരമാവധി കുറക്കുക എന്നതി​​​െൻറ ഭാഗമാണ്​.

Tags:    
News Summary - heat-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.