ഒാരോ വർഷം കഴിയുേന്താറും ചൂട് കൂടുന്നത് എന്തുക്കൊണ്ട്..
text_fieldsമനാമ: ബഹ്റൈനിലെ കാലാവസ്ഥ ഡയറക്ടേറ്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ട വെളിപ്പെടുത്തൽ ലോകത്തെ അമ്പരപ്പിച്ചിരി ക്കുന്നു. കഴിഞ്ഞ 117 വർഷത്തിനുള്ളിലെ ഏറ്റവും വലിയ ചൂടുള്ള ജൂണാണ് കഴിഞ്ഞുപോയത് എന്നാണത്. രാജ്യത്ത് സംഭവി ച്ച ഇൗ താപവ്യതിയാനം വരുംനാളുകളിൽ വർധിക്കുമെന്ന ആശങ്കയും ഇതോടൊപ്പം അധികൃതർ പങ്കുവെക്കുന്നുണ്ട്. ഇൗ അവസരത് തിൽ ലോകകാലാവസ്ഥക്ക് സംഭവിച്ചുക്കൊണ്ടിരിക്കുന്ന മാറ്റങ്ങളും അന്തരീക്ഷത്തിെൻറ പുതിയ പ്രവണതകളുമാണ് ബ ഹ്റൈനേയും സമീപ രാജ്യങ്ങളെയും കൂടുതൽ തപിപ്പിക്കുന്നത് എന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഇങ്ങനെ പോയാൽ വരുംന ാളുകളിൽ കൂടുതൽ ചൂട് ഉണ്ടാകും എന്നും ശാസ്ത്രഞ്ജർ വ്യക്തമാക്കുന്നു. എന്തുക്കൊണ്ടാണ് ഇത്തരത്തിൽ വ്യതിയാന ം ഉണ്ടാകുന്നത് എന്ന് നോക്കാം.
ബഹ്റൈനിൽ ഇത്തവണ വേനൽ വൈകിയെത്തി; എന്നാൽ
ഇത്തവണ ബഹ്റൈനിൽ വേ നൽ വൈകിയാണ് എത്തിയത്. സാധാരണയായി ഇവിടെ മേയിലാണ് വേനൽ തുടങ്ങുക. എന്നാൽ ഇൗ വർഷം ജൂണോടുകൂടിയാണ് വേനൽ ആരംഭിച് ചത്. എന്നാൽ ഒരാഴ്ചക്കുള്ളിൽ കനത്ത ചൂട് രേഖപ്പെടുത്തി ജനത്തെ ഞെട്ടിച്ചു. ജൂൺ മാസത്തിലെ താപനില 40 ഡിഗ്രിസെൽഷ ്യസ് കവിഞ്ഞുവെന്നായിരുന്നു റിപ്പോർട്ട്. മുൻവർഷങ്ങളെക്കാൾ ഇൗ നാളുകളിൽ ശരാശരി 4.5 ഡിഗ്രിസെൽഷ്യസിെൻറ വർധനവു ണ്ടായി. ജൂണിലെ ശരാശരി താപനില 36.3 ഡിഗ്രി സെൽഷ്യസായിരുന്നു. ഇത് സാധാരണ നിലയെക്കാൾ 3.9 ഡിഗ്രി സെൽഷ്യസ് കൂടുതലാണ്. 1946 ല െ ജൂണിനുശേഷം രാജ്യത്ത് തുടർന്നുള്ള ജൂണുകളിലെ ശരാശരി താപനിലയിൽ ഏറ്റവും കൂടുതലാണിത്. 2018 ജൂണിൽ ഇത് 35.07 ഡിഗ്രിസെൽഷ്യസായിരുന്നു. രാജ്യത്ത് ഇൗ വർഷം വേനലിൽ 50 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തും എന്നാണ് പ്രവചനം.
ആഗോള താപനത്തിെൻറ കാരണം
മനുഷ്യരുടെ ഇടപെടലുകളും അതേസമയം പ്രകൃതിയുടെ വിവിധ മാറ്റങ്ങളാലും കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ് തുടങ്ങിയവയുടെ അന്തരീക്ഷത്തിലുള്ള അളവ് ദിനംപ്രതി കൂടുന്നതായി ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. ഇൗ വാതകങ്ങളെ ഹരിത ഗൃഹ വാതകങ്ങൾ എന്നും വിളിക്കുന്നുണ്ട്. ഭൂമിയിലേക്ക് എത്തുന്ന സൂര്യപ്രകാശം പ്രതിഫലിച്ച് അന്തരീക്ഷത്തിലേക്ക് ദീർഘതരംഗങ്ങളായിത്തീരുമ്പോൾ ഈ തരംഗങ്ങളിലെ ചൂട് ആഗിരണം ചെയ്ത് ഇൗ വാതകങ്ങൾ ഭൂമിയിലെ ചൂട് വർധിപ്പിക്കുന്നു. ഇതിനെയാണ് ‘ഹരിതഗൃഹപ്രഭാവം’ എന്ന് പറയുന്നത്. ആഗോളതാപനത്തിെൻറ ഫലമായി വർധിക്കുന്ന ചൂടിെൻറ ഭൂരിഭാഗവും സമുദ്രങ്ങൾ ആഗിഗരണം ചെയ്യുന്നതിനാൽ സമുദ്രജലം 3000 മീറ്റർ ആഴത്തിൽ വരെ ചൂടാകുന്നുമുണ്ട്. ഇത് സമുദ്രനിരപ്പിെൻറ ഉയർച്ചക്കും കാലാവസ്ഥ മാറ്റങ്ങൾക്കും കടലിലെ ധ്രുവമേഖലകളിലെ മഞ്ഞും ഹിമാനിയും (ഗ്ലേസിയർ) ഉരുകുന്നതിനും കാരണമാക്കുന്നു. സൂര്യെൻറ ദോഷകരമായ കിരണങ്ങളെ പ്രതിരോധിക്കുന്ന ഒാസോൺ പാളികളുടെ നാശവും ആഗോള താപനത്തിന് കാരണമാക്കുന്നുണ്ട്. ആഗോള താപനംമൂലം ആര്‍ട്ടിക്-അൻറാര്‍ട്ടിക് താപനിലയിലെ മാറ്റം ഇന്ന് ലോകം ഏറെ ഉത്കണ്ഠയോടെയാണ് കാണുന്നത്. ഉരുകിത്തീരുന്നത് വ്യാപകമാകുന്നതിനാൽ 2017 ൽ വേനലിൽ ആർട്ടിക് സമുദ്രത്തിൽ 610,000 ചതുരശ്ര മൈൽ പരിധിയിൽ മാത്രമാണ് മഞ്ഞുപാളികൾ കാണപ്പെട്ടത്. 38 വർഷത്തിനിടയിൽ എട്ടാമത്തെ താഴ്ന്ന നിലയാണ് 2017 ൽ രേഖപ്പെടുത്തിയത്. മഞ്ഞുപാളികളുടെ ഉരുകിത്തീരൽ യൂറോപ്പിലും വടക്കൻ അമേരിക്കലിലും വെള്ളപ്പൊക്കത്തിനും ചൂട് കാറ്റിനും കാരണമാകുന്നു.
‘എൽ നിനോ’ ഗൾഫിൽ കൂടുതൽ മഴ നൽകും, പക്ഷേ
ഗൾഫിൽ അടുത്തകാലത്തായി പതിവിന് വിപരീതമായി ദിവസങ്ങളോളം മഴ ഉണ്ടാകാറുണ്ട്. ഇതിനുകാരണം ലോകത്തിെൻറ അന്തരീക്ഷ താപനില താളം തെറ്റുന്നു എന്ന വസ്തുതയാണ്. ഇതിന് പ്രധാന വില്ലൻ എൽ നിനോ എന്ന പ്രതിഭാസമാണ്. ഗള്‍ഫ് മേഖലയിൽ മാത്രമല്ല വടക്കേ അമേരിക്കയുടെ തെക്കന്‍ ഭാഗങ്ങളിലും ഇത്തരത്തിൽ പതിവ് രീതികെള അട്ടിമറിച്ച് കനത്ത മഴ പെയ്യുന്നതിന് എൽനിനോ പ്രതിഭാസമാണ്. എന്നാൽ ലോകത്തിെൻറ കൂടുതൽ ഭാഗങ്ങളിലും കനത്ത ചൂട് ഉണ്ടാക്കുകയാണ് എൽ നിനോ ചെയ്യുന്നത്. ഇന്ത്യ, ഇന്തോനേഷ്യ, ഓസ്ട്രേലിയ, പെറു തുടങ്ങിയ രാജ്യങ്ങളിൽ കടുത്ത വരൾച്ചയാണ് ഇൗ ‘വികൃതി’ സമ്മാനിക്കുന്നത്. മാത്രമല്ല ഭൂമധ്യരേഖ പ്രദേശത്ത് കനത്ത ചൂട് വർധിക്കാൻ എൽ നിനോ കാരണമാകുകയും ചെയ്യുന്നു. 19-ാം നൂറ്റാണ്ടിലാണ് ഈ പ്രതിഭാസത്തെ പെറുവിലെ മത്സ്യത്തൊഴിലാളികൾ േപരിട്ട് വിളിക്കാൻ തുടങ്ങിയത്. എങ്കിലും എൽ നിനോ കൂടുതൽ രൗദ്രഭാവം കാണിച്ച് തുടങ്ങിയത് 20-ാം നൂറ്റാണ്ട് മുതലാണ്. എൽ നിനോ അതിെൻറ തീവ്രത 1997-1998 കാലത്ത് പ്രകടിപ്പിച്ചപ്പോൾ ലോകം ഏറെ വിഷമിച്ചു. 2015-2016 കാലത്ത് ഇതിെൻറ സാന്നിധ്യം ഉണ്ടായതിെൻറ ഫലമായി ഇന്ത്യയില്‍ മഴ ഏറ്റവും കുറഞ്ഞുപോയി എന്നതും ഇതിനോട് കൂട്ടിവായിക്കണം.
ആമസോൺ കാടിെൻറ നാശം ആഗോളദുരന്തം
ആഗോള ചൂടിനെ തടഞ്ഞുനിർത്തുന്നതിൽ തെക്കേ അമേരിക്കയിലെ ആമസോൺ കാടുകൾ വഹിക്കുന്ന പങ്ക് ഏറെ ശ്രദ്ധേയമാണ്. ഒരുകാലത്ത് ഇവിടെയുണ്ടായിരുന്ന 16000 വർഗങ്ങളിലായുള്ള 39000 കോടി മരങ്ങൾ കാർബൺ ഡൈ ഒാക്സയിഡ് ഏറ്റുവാങ്ങുന്നതുക്കൊണ്ടായിരുന്നു ആമസോൺ കാടിനെ ചൂടിെൻറ ഘാതകൻ എന്ന് വിളിച്ചിരുന്നത്. എന്നാൽ അതെല്ലാം പഴയകഥ. ആമസോൺ കാട് ഇപ്പോൾ നാശത്തിെൻറ വക്കിലാണ്. ഇത് കാർബണിെൻറ വ്യാപനത്തിനും അതുവഴി ആഗോള താപനിലയുടെ വർധനക്കും കാരണമായിരിക്കുന്നു. 2005 ലും 2010 ലും വലിയ തോതിലാണ് ആമസോൺ കാട് വരണ്ടത്. അതിെൻറ ഫലമായി കടുത്ത ചൂട് ലോകത്തിലേക്ക് ഒഴുകിയെത്തി. ഉഷ്ണമേഖല മഴക്കാടുകളിലെ ഏറ്റവും ജൈവവൈവിധ്യമേറിയതും വലിയ മഴക്കാടുമായ ആമസോണിെൻറ നാശം മഴയെയും ബാധിച്ച് തുടങ്ങിയിട്ടുണ്ട്.
എയർക്കണ്ടീഷണറും വാഹനങ്ങളുടെ പുകയും
എയർക്കണ്ടീഷണറുകൾ, വാഹനങ്ങൾ എന്നിവ പുറന്തള്ളിക്കൊണ്ടിരിക്കുന്ന കാർബൺ ഡൈ ഒാക്സയിഡ് അനുദിനം കൂടിവരുന്നു. ഇതുമൂലം അന്തരീക്ഷം ചൂടുപിടിക്കുന്നു. ഗൾഫിൽ എ.സികളുടെ എണ്ണം അഭൂതപൂർവ്വമാണ്. കഠിനവേനലിൽ മുറികൾക്ക് അകവശം തണുപ്പിക്കാൻ എ.സികൾ കൂടുതൽ േക്ലശിക്കുകയും ഇതിെൻറ ഫലമായി കൂടുതൽ കാർബൺ മുറിക്ക് പുറത്തേക്ക് തള്ളുകയും ചെയ്യും. വാഹനങ്ങൾ നിത്യേനെ പെരുകുേമ്പാൾ അതിൽനിന്നുണ്ടാകുന്ന കാർബണും ഭൗമോപരിതലത്തെ താപമുള്ളതാക്കുന്നു.
കഴിഞ്ഞ വർഷത്തെ ചൂടാണ് ചൂട്
നാസയും നാഷണൽ ഒാഷ്യാനിക് ആൻറ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷനും (എൻ.ഒ.എ.എ) പുറത്തുവിട്ട കണക്കുകളിൽ തെളിയുന്ന ഞെട്ടിക്കുന്ന ഒരു കാര്യമുണ്ട്. ഇരുപതാം നൂറ്റാണ്ടിൽ രേഖപ്പെടുത്തിയ ശരാശരി താപനിലയെക്കാൾ .79 ഡിഗ്രി സെൽഷ്യസിെൻറ വർധനവാണ് 2018 ൽ ഉണ്ടായ ആേഗാള താപനില. ലോകത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട നാല് വർഷങ്ങളിൽ ഒന്ന് കഴിഞ്ഞ വർഷം ആയിരുന്നുവത്രെ.
പ്രതിവിധി എന്ത്
മനുഷ്യെൻറ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തികളാണ് പ്രകൃതിയുടെ സംരക്ഷിത കവചങ്ങളായ ഒാസോൺ പാളികെളയും അന്തരീക്ഷ സന്തുലിതാവസ്ഥയെയും നശിപ്പിച്ചത് എന്നുകാണാം. കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ് എന്നിവയുടെ വ്യാപനത്തിൽ ഫാക്ടറികളും യന്ത്രങ്ങളും വഹിക്കുന്ന പങ്കും വലുതാണ്. പ്ലാസ്റ്റികിെൻറ വ്യാപനവും അതുകത്തിക്കുന്നത് മൂലമുള്ള ദൂഷ്യവും ഒാരോ ദിനവും കൂടുതലായി വരുന്നു. പുനരുപയോഗ ഉൗർജങ്ങളെ പ്രോത്സാഹിപ്പിക്കുക, കാടും മരവും സംരക്ഷിച്ച് ചൂടിനെ പ്രതിരോധിക്കുക, ജലസംരക്ഷണത്തിന് കഴിയുന്നതെല്ലാം ചെയ്യുക, പുതുതലമുറക്ക് പ്രകൃതി സംരക്ഷണത്തിെൻറ പാഠങ്ങൾ പകർന്ന് നൽകുക എന്നതെല്ലാം ആഗോള താപനത്തിന് എതിരായ ഇടപെടലുകളാണ്.
ബഹ്ൈറൻ പരിസ്ഥിതി സുപ്രീം കൗൺസിൽ ബോധവത്ക്കരണത്തിൽ
ആഗോള താപനത്തെ ചെറുക്കാൻ പ്രാദേശികമായി മരങ്ങളും ചെടികളും വച്ചുപിടിപ്പിക്കാനുള്ള ശക്തമായ ബോധവത്ക്കരണമാണ് ബഹ്റൈൻ പരിസ്ഥിതി സുപ്രീം കൗൺസിൽ നടത്തുന്നത്. യു.എന്നുമായി സഹകരിച്ച് ജനങ്ങളിൽ പരിസ്ഥിതി അവബോധം ഉൗട്ടിയുറപ്പിക്കാൻ കൗൺസിൽ പുതുമയുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. വഴിയോര വൃക്ഷങ്ങൾ നട്ടുവളർത്താനും പാർക്കുകളിലും പൊതുസ്ഥലങ്ങളിലും വ്യാപകമായി മരം നട്ടുപിടിപ്പിക്കാനും കൗൺസിൽ ജനത്തെ ഉപദേശിക്കുന്നുണ്ട്. അതുപോലെ കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനായി മികച്ച പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. ജലം, വൈദ്യുതി മന്ത്രാലയവും പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് പുനരുപയോഗ ഉൗർജം എന്ന ശൈലിയും സൗരോർജത്തിൽ നിന്ന് വൈദ്യുതി എന്ന പദ്ധതിയും പ്രോത്സാഹിപ്പിക്കുന്നത് ഹരിതവാതകങ്ങൾ പരമാവധി കുറക്കുക എന്നതിെൻറ ഭാഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.