ജോ​ലി ന​ഷ്‌​ട​പ്പെ​ട്ട പ്ര​വാ​സി​ക്ക് കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ യാ​ത്ര​ടി​ക്ക​റ്റ് ന​ൽ​കു​ന്നു

പ്ര​വാ​സി​ക്ക് നാ​ട​ണ​യാ​ൻ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്റെ കൈ​ത്താ​ങ്ങ്

മ​നാ​മ: ജോ​ലി ന​ഷ്‌​ട​പ്പെ​ട്ട് വി​സ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​റാ​യി ബ​ഹ്‌​റൈ​നി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന കൊ​ല്ലം സ്വ​ദേ​ശി ദി​ലീ​പ് കു​മാ​റി​ന് നാ​ട​ണ​യാ​ൻ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്റെ കൈ​ത്താ​ങ്ങ്.

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ചാ​രി​റ്റി വി​ങ്ങി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സെ​ൻ​ട്ര​ൽ -ഡി​സ്ട്രി​ക്ട് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ നാ​ട്ടി​ലേ​ക്കു പോ​കാ​നു​ള്ള വി​മാ​ന​യാ​ത്ര ടി​ക്ക​റ്റും യാ​ത്ര​സ​ഹാ​യ​വും കൈ​മാ​റി. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മ​നോ​ജ് ജ​മാ​ൽ, ഷ​മീ​ർ സ​ലീം എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. 

Tags:    
News Summary - Help of Kollam Pravasi Association for expatriates to go back to home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.