മനാമ: ശ്രീനാരായണ ധർമ സംഘം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സർവമത സമ്മേളനം റോമിൽ നടത്തുന്നതിന്റെ ഭാഗമായി വ്യവസായ പ്രമുഖൻ കെ.ജി. ബാബുരാജൻ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചു.
സ്വാമി വീരേശ്വരാനന്ദക്കും ചാണ്ടി ഉമ്മൻ എം.എൽ.എക്കുമൊപ്പമായിരുന്നു സന്ദർശനം. സർവമത സംഗമത്തിന് പിന്തുണയറിയിച്ച ഫ്രാൻസിസ് മാർപാപ്പ സംഗമത്തിന്റെ വിജയത്തിനായി പ്രതിനിധി സംഘത്തെ ആശീർവദിക്കുകയും ചെയ്തു.
ബഹ്റൈനിലെ മാർപാപ്പയുടെ ചരിത്രപരമായ സന്ദർശനം ഓർമിപ്പിച്ച കെ.ജി. ബാബുരാജൻ മതങ്ങൾക്കിടയിലുള്ള സൗഹാർദം വളർത്തിയെടുക്കുന്നതിൽ ഫ്രാൻസിസ് മാർപാപ്പ വഹിച്ച നിർണായകവും നേതൃത്വപരവുമായ പങ്കിനെ അഭിനന്ദിക്കുകയും ചെയ്തു.
1924ൽ ശ്രീനാരായണ ഗുരു വിളിച്ചുചേർത്ത ചരിത്രപരമായ സർവമത സമ്മേളനത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായാണ് റോമിൽ സമ്മേളനം ആലോചിക്കുന്നത്. റോമിൽ ആസൂത്രണം ചെയ്ത ശതാബ്ദി ആഘോഷങ്ങൾക്ക് നേതൃപരമായ പങ്കുവഹിക്കുന്ന കെ.ജി. ബാബുരാജനെ കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) ഭാരവാഹികൾ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.