2025ലെ ​അ​വ​ധി​ദി​വ​സ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു

മ​നാ​മ: 2025ലെ ​അ​വ​ധി​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യ ക​ല​ണ്ട​ർ ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തി​റ​ങ്ങി. ഈ ​വ​ർ​ഷം ആ​കെ 17 അ​വ​ധി ദി​ന​ങ്ങ​ളാ​ണു​ണ്ടാ​വു​ക. പു​തു​വ​ത്സ​ര​ദി​ന അ​വ​ധി​​യോ​ടെ തു​ട​ക്ക​മാ​യി.

ക​ല​ണ്ട​ർ അ​നു​സ​രി​ച്ച്, ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ അ​വ​ധി ദി​ന​ങ്ങ​ൾ ഈ​ദു​ൽ ഫി​ത്റി​നും അ​റ​ഫ ദി​നം, ഈ​ദു​ൽ അ​ദ്ഹ​യി​ലു​മാ​ണ്. ഈ​ദു​ൽ ഫി​ത്ർ അ​വ​ധി മാ​ർ​ച്ച് 28 വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഏ​പ്രി​ൽ ഒ​ന്ന് ചൊ​വ്വ വ​രെ ആ​യി​രി​ക്കും. മേ​യ് ഒ​ന്ന് ചൊ​വ്വാ​ഴ്ച തൊ​ഴി​ലാ​ളി ദി​നം ആ​ഘോ​ഷി​ക്കും. അ​റ​ഫ ദി​ന​വും ഈ​ദു​ൽ അ​ദ്ഹ​യും പ്ര​മാ​ണി​ച്ച് ജൂ​ൺ ആ​റ് വെ​ള്ളി​യാ​ഴ്ച മു​ത​ൽ ജൂ​ൺ 10, ചൊ​വ്വാ​ഴ്ച വ​രെ​യാ​ണ് അ​വ​ധി. ജൂ​ൺ 26 വ്യാ​ഴാ​ഴ്ച ഹിജ്റ വർഷ ആരംഭമായിരി​ക്കും. ജൂ​ലൈ 5, 6, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ആ​ശൂ​റ അ​വ​ധി​യാ​യി​രി​ക്കും. ശ​നി​യാ​ഴ്ച​ത്തെ ഔ​ദ്യോ​ഗി​ക അ​വ​ധി​ക്ക് പ​രി​ഹാ​ര​മാ​യി തി​ങ്ക​ളാ​ഴ്ച കൂ​ടി അ​വ​ധി​യു​ണ്ടാ​കും. ന​ബി​ദി​ന അ​വ​ധി സെ​പ്റ്റം​ബ​ർ 4 വ്യാ​ഴാ​ഴ്ച​യാ​ണ്. വെ​ള്ളി, ശ​നി അ​വ​ധി​യാ​യ​തി​നാ​ൽ മു​ന്ന് ദി​വ​സം തു​ട​ർ​ച്ച​യാ​യ അ​വ​ധി ല​ഭി​ക്കും.

ദേ​ശീ​യ ദി​ന​ത്തി​ന്റെ​യും ഹ​മ​ദ് രാ​ജാ​വി​ന്റെ സിം​ഹാ​സ​നാ​​രോ​ഹ​ണ​ത്തി​ന്റെ​യും ഭാ​ഗ​മാ​യി ഡി​സം​ബ​ർ 16, 17 തീ​യ​തി​ക​ളി​ൽ അ​വ​ധി​യാ​യി​രി​ക്കും. ചൊ​വ്വാ​ഴ്ച​യും ബു​ധ​നാ​ഴ്ച​യും. ഈ ​വ​ർ​ഷം ജ​നു​വ​രി 19 മു​ത​ൽ ജ​നു​വ​രി 30 വ​രെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ഇ​ട​ക്കാ​ല അ​വ​ധി​യും ന​ൽ​കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Holidays 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.