മനാമ: വേനലവധിക്കുശേഷം ബഹ്റൈനിലെ സ്കൂളുകൾ വീണ്ടും തുറക്കാൻ ഒരുങ്ങുന്നു. സെപ്റ്റംബർ ഒന്നിന് ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള തയാറെടുപ്പുകൾ പൂർത്തിയായി. അവധിക്കാലത്ത് സ്വന്തം നാടുകളിലേക്കു മടങ്ങിയ പ്രവാസികളിൽ മിക്കവരും തിരിച്ചെത്തി. കോവിഡ് പശ്ചാത്തലത്തിൽ മുഖ്യമായും ഒാൺലൈനിലാണ് ക്ലാസുകൾ ആരംഭിക്കുന്നത്. അതേസമയം, സ്കൂളുകളിൽ നേരിെട്ടത്തി പഠനം നടത്താൻ താൽപര്യമുള്ളവർക്ക് അതിനും സൗകര്യം ഒരുക്കുന്നുണ്ട്. ഇതിന് രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും താൽപര്യം അറിയാൻ സർവേ നടന്നുവരുകയാണ്.
ഇന്ത്യൻ സ്കൂളിൽ സെപ്റ്റംബർ ഒന്നിന് ഒാൺലൈനായാണ് ക്ലാസുകൾ ആരംഭിക്കുന്നതെന്ന് ചെയർമാൻ പ്രിൻസ് എസ്. നടരാജൻ പറഞ്ഞു. ഒാഫ്ലൈൻ പഠനത്തിന് താൽപര്യമുള്ളവരെ കണ്ടെത്താൻ സർവേ ആരംഭിച്ചിട്ടുണ്ട്. ഗൂഗ്ൾ ഫോമിൽ സെപ്റ്റംബർ രണ്ടു വരെ താൽപര്യം അറിയിക്കാം.
സർവേയുടെ അടിസ്ഥാനത്തിൽ ഒാഫ്ലൈൻ പഠനം സംബന്ധിച്ച് തീരുമാനം എടുക്കും. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്തിയും വിദ്യാഭ്യാസ മന്ത്രാലയ നിർദേശങ്ങൾ പാലിച്ചുമായിരിക്കും ഇതുസംബന്ധിച്ച തീരുമാനമുണ്ടാവുക. ഉയർന്ന ക്ലാസുകളിലെ വിദ്യാർഥികൾക്ക് ലബോറട്ടറി പഠനം ആരംഭിക്കുന്നതിനുള്ള സാധ്യതകളും തേടുന്നുണ്ട്.
ബഹ്റൈനിലെ സർക്കാർ സ്കൂളുകളിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തിയ സർവേയിൽ പകുതിയോളം വിദ്യാർഥികൾ സ്കൂളിലെത്തി പഠനം നടത്താൻ താൽപര്യം അറിയിച്ചു.
ശനിയാഴ്ച വരെ 67,000 വിദ്യാർഥികളാണ് ഒാഫ്ലൈൻ പഠനത്തിന് സന്നദ്ധരായി വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തത്. ആകെ വിദ്യാർഥികളുടെ 47 ശതമാനത്തോളമാണ് ഇത്.
ഞായറാഴ്ചയായിരുന്നു താൽപര്യം അറിയിക്കാനുള്ള അവസാന തീയതി.
ഒാഫ്ലൈൻ പഠനത്തിന് താൽപര്യമുള്ളവർക്ക് ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസമാകും ക്ലാസ് ഉണ്ടാവുക. മറ്റു ദിവസങ്ങളിൽ ഒാൺലൈൻ പഠനമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.