മനാമ: മനാമ കൃഷ്ണ ക്ഷേത്രത്തിൽ നടന്ന ഹോളി ആഘോഷം വിത്യസ്തമായ അനുഭവമായി മാറി. മലയാളികളും ഉത്തരേന്ത്യൻ പ്രവ ാസികളും അണിനിരന്ന ആഘോഷത്തിന് മാറ്റകൂട്ടാൻ സ്വദേശികളും വിദേശികളുമായ വിശിഷ്ടാതിഥികളുമെത്തിചേർന്നു. എല്ല ാവരും പരസ്പരം വർണ്ണം വാരിയെറിഞ്ഞ് ആഹ്ലാദം പങ്കിട്ടപ്പോൾ അത് അതിരുകളില്ലാത്ത ആഘോഷമായി മാറി. രാവിലെ വിവിധ പൂജകൾക്കുശേഷമായിരുന്നു ആഘോഷം തുടങ്ങിയത്. ഹോളി വ്യാഴാഴ്ച ആയിരുന്നെങ്കിലും പൊതുഅവധി കണക്കിലെടുത്ത് ഇന്നലെ പ്രത്യേക ആഘോഷം സംഘടിപ്പിക്കുകയായിരുന്നു.
ബഹ്റൈൻ വിദേശകാര്യമന്ത്രാലയത്തിലെ ൈശഖ റാണ ഇൗസ അൽ ദുെഎജി ആൽ ഖലീഫ, ബഹ്റൈനിലെ ബ്രിട്ടീഷ് അംബാസഡർ സൈമൻ മാർട്ടിനും പത്നിയും ബഹ്റൈനിലെ ജർമൻ, നേപ്പാൾ അംബാസഡർമാർ എന്നിവരും സംബന്ധിച്ചു. മുഖത്ത് ഛായം തേച്ചവർ വസ്ത്രങ്ങളിലേക്കും നിറം കുടഞ്ഞു. ആഘോഷത്തിന് എല്ലാ സമൂഹങ്ങളിൽ നിന്നും ആളുകൾ ഒഴുകിയെത്തി. മധുര പലഹാരങ്ങളും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.